kerala

ഡാമിന്റെ ഷട്ടർ തുറന്നു.

ഭൂതത്താൻകെട്ടിൻ്റെ ഷട്ടറുകൾ തുറന്നു.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിൻ്റെ 4 ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെൻ്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ 5 സെ.മീറ്ററുമാണ് തുറന്നത്. 
ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻ്റിൽ 197 ഘനമീറ്റർ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി.[post_ads] നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചന വകുപ്പ്) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം (13/05/2021)
   
Daily Water Levels Details of Main Major Dams (Irrigation) in Kerala
അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂർണ്ണ സംഭരണ ശേഷി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടികhttps://sdma.kerala.gov.in/dam-water-level/   എന്ന ലിങ്കിൽ ലഭ്യമാണ്.
പ്രസ്തുത പട്ടിക മനസ്സിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ https://sdma.kerala.gov.in/wp-content/uploads/2020/06/Dam.pdf എന്ന ലിങ്കിൽ ഡൗൺലോഡ് ചെയ്യാം.
 
ജലസേചന വകുപ്പ് അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2020 യിൽ പേജ് നമ്പർ 118-123 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2020 https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf എന്ന ലിങ്കിൽ ലഭ്യമാണ്. 
ജലസേചന വകുപ്പിൻറെ അണക്കെട്ടുകളുടെ എമെർജൻസി ആക്ഷൻ പ്ലാനുകൾ http://www.irrigation.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത അണക്കെട്ടുകളുടെ ആക്ഷൻ പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓറഞ്ച് ബുക്ക് 2020 പേജ് 121 ൽ നൽകിയിട്ടുണ്ട്.
[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button