kerala

പ്രതിപക്ഷത്തെ ഇനി യുവത്വം നയിക്കും, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി | പ്രതിപക്ഷത്തെ നേതാവായി വി ഡി സതീശൻ എം എൽ എ തിരഞ്ഞെടുത്തു. തലമുറമാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.[post_ads]
 2001 മുതൽ പറവൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശൻ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ് സതീശൻനിയമസഭയിൽ എത്തിയിരുന്നത്.
കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ അധ്യക്ഷനായിരുന്നു സതീശൻ.
അതേസമയം കഴിഞ്ഞ സഭയിൽ ഉജ്വാല പ്രകടനം കാഴ്ചവച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി ഉടൻ ഉണ്ടാകും. മോശം പ്രകടനം കൊണ്ടല്ല ചെന്നിത്തലയെ മാറ്റുന്നത് എന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഹൈക്കമാൻഡ് നൽകുന്നത്.സർക്കാർ പുതിയ ടീമിനെ ഇറക്കി പരീക്ഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തും മാറ്റം വേണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് നടപടി.
അതോടൊപ്പം  ഗ്രൂപ്പുകൾക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു കോൺഗ്രസ്‌ സൈബർ ടീം. വി ഡി സതീശൻ പറഞ്ഞിരുന്നു  ഒരു  ബി ടീം  ഉയർത്തു വരും. അതിൽ എ യും  ഐ യും  ഉണ്ടാകും. അവർക്കു പാർട്ടി വളരും  എന്നും  വി ഡി സതീശൻ. 
 എ, ഐ ഗ്രുപ്പുകൾക്ക് ആദരാഞ്ജലികൾ 🌹🌹
നിയമസഭയിൽ പ്രതിപക്ഷത്തെ #VDസതീശൻ നയിക്കും…
പ്രതിപക്ഷ നേതാവ് VD സതീശന് കോൺഗ്രസ്‌ സൈബർ ടീമിന്റെ ഒരായിരം ആശംസകൾ..[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button