keralakerala-PoliticsVD Satheesan

ആശയ സമ്പന്നനായ കോൺഗ്രസ് നേതാവ് 💪 മികച്ച നിയമസഭാ സാമാജികനെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വി.ഡി. സതീശന്‍

സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം.

കൊച്ചി നെട്ടൂർ സ്വദേശിയായ സതീശൻ പനങ്ങാട് സ്കൂളിൽ പഠിക്കുമ്പോളാണ് KSU വിന്റെ നീലക്കൊടി പിടിക്കുന്നത്. തേവര കോളേജിൽ സംഘടനയുടെ നേതൃനിരയിലേക്ക് എത്തി. തുടർച്ചയായി അഞ്ചുവട്ടം യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധിയായി. എം ജി സർവകലാശാല യൂണിയൻ ചെയർമാന്‍..തിരുവനന്തപുരം ലോ കോളജിൽ പഠിക്കവെ എൻഎസ്‌യു ദേശീയ സെക്രട്ടറി.. പഠനം കഴിഞ്ഞ്, ഹൈക്കോടതിയിലെ മികച്ച യുവ അഭിഭാഷകനായി പേരെടുത്തു. അപ്പോഴാണ് പറവൂർ മണ്ഡലം പിടിക്കാൻ പാർട്ടി നിയോഗിക്കുന്നത്. 96 ഇൽ കമ്മ്യൂണിസ്റ്റ്‌ കോട്ടയായ പറവൂരിൽ ചെറിയ വോട്ടിനു പി.രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അതേ നേതാവിനെ മലര്‍ത്തിയടിച്ച് നിയമസഭയിലെത്തി. പറവൂര്‍ പിന്നെ  സതീശനെ മാത്രമാണ് നാളിതുവരെ ജയിപ്പിച്ചത്

മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം. കോൺഗ്രസിന്‍റെയെന്നല്ല, മുന്നണിയ്ക്ക് അതീതമായി തലയെടുപ്പുളള നേതാക്കള്‍ ഏറെ പേര്‍ സഭയിലുണ്ടായിരുന്ന കാലത്തും ആഴത്തിലുളള അറിവു കൊണ്ടും അളന്നു കുറിച്ച വാക്കുകള്‍ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി സതീശൻ. സതീശന്‍റെ നാവിന്‍റെ മൂർച്ചയറിഞ്ഞ എതിരാളികളുടെ പട്ടിക വി എസ് അച്യുതാനന്ദൻ മുതല്‍ എം സ്വരാജ് വരെ നീളും.[post_ads]കൃത്യമായ ഹോംവര്‍ക്കിലൂടെ വ്യക്തമായ ചോദ്യങ്ങളുന്നയിക്കുന്ന, മികച്ച നിയമസഭാ സാമാജികനെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വി.ഡി. ആ സ്ഥാനത്തിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്. എല്‍.ഡി.എഫ്. തരംഗം ആഞ്ഞടിച്ച ഈ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ അഞ്ചാം തവണ ലീഡുയര്‍ത്തിയാണ് പറവൂര്‍ മണ്ഡലത്തില്‍ നിന്നും വി.ഡി. നിയമസഭയിലെത്തുന്നത്.

ആശയ സമ്പന്നനായ കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഒരിക്കലും മടിച്ചിട്ടില്ല സതീശന്‍. ഹരിത രാഷ്ട്രീയം പറഞ്ഞും, സമുദായ സംഘടനകളോടു അമിത വിധേയത്വം പുലര്‍ത്തുന്ന നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയുമെല്ലാം കോണ്‍ഗ്രസിനു പുറത്തും ആരാധകവൃന്ദത്തെ രൂപപ്പെടുത്താന്‍ കുറഞ്ഞ കാലം കൊണ്ട്  സതീശനായി. നിലപാടുകളിലെ ഈ സ്ഥൈര്യം തന്നെയാണ് വമ്പന്‍ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങള്‍ മറന്ന് സതീശനായി  മുറവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചതും. 

2010-ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലോടെയാണ് വി.ഡി. സതീശന്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുന്നത്. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി. നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. സാന്റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണകക്ഷിയ്ക്കെതിരേ ആഞ്ഞടിച്ചു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശന്‍ തന്നെയാണ്.[post_ads_2]സോഷ്യോളജിയിലും, നിയമത്തിലും ബിരുദധാരിയായ വി.ഡി. സതീശന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്

പരേതരായ വടശ്ശേരി കെ. ദാമോദരമേനോൻ്റെയും, വിലാസിനിയമ്മയുടെയും മകനായി 1964 മേയ് 31 -ന് ജനനം. നാല് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ലക്ഷ്മി പ്രിയയാണ് ഭാര്യ. മകള്‍ ഉണ്ണിമായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button