kerala

പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും:,

ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമർശനത്തെത്തുടർന്നാണ് പുതിയ തീരുമാനം. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

കോവിഡ് രോഗികൾ മരണപ്പെടുന്നത് സ്ഥിരീകരിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഐ സി എം ആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ചു വേണം മരണങ്ങൾ നിശ്ചയിക്കാൻ എന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്.  മുഖ്യമന്ത്രി ഇന്ന് ആ നിർദ്ദേശം സ്വീകരിച്ചു. പുതിയ  സർക്കാരിനെ  പ്രതിപക്ഷം  രണ്ടാമത്തെ തിരുത്തിക്കാൽ ആണ്.. 

ഐസക്ക് ഖജനാവിൽ ബാക്കിവച്ചെന്ന് പറഞ്ഞ അയ്യായിരം കോടി എവിടെ; വിഡി സതീശൻ ചോദിക്കുന്നു; ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ  സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമർശനത്തെത്തുടർന്നാണ് പുതിയ തീരുമാനം.[post_ads]സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്  ആകെ കൊവിഡ് മരണം 9375 ആയി. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍  വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.[post_ads_2]
കെ സുധാകരൻ എം പി യുടെ  ഫേസ്ബുക് പോസ്റ്റ്‌ ഇത് പ്രതിപക്ഷ വിജയം!
കോവിഡ് മരണത്തിലെ ക്രിതൃമത്വം സാമൂഹിക നീതി അട്ടിമറിക്കുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ചക്ക വീണ് മരിച്ചവരേയും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണൊ എന്നാണ് ആരോഗ്യ മന്ത്രി ചോദിച്ചത്. തുടർന്ന് ഒറ്റക്കെട്ടായുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ മൂലമാണ് കോവിഡ് മരണം രേഖപെടുത്തുന്നതിലെ മാനദണ്ഡങ്ങൾ മാറ്റാൻ സർക്കാർ നിർബന്ധിതരായത്.
പൂർണമായും പൊതുജനങ്ങൾ ഉയർത്തിയ ജനകീയവിഷയമാണിത്. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത ഐഎൻസി കേരളയുടെ നേതൃത്വത്തിൽ “കോവിഡ് മരണങ്ങളിലെ ക്രിതൃമങ്ങൾ സാമൂഹിക നീതി അട്ടിമറിക്കാനോ” എന്ന വിഷയത്തിൽ ഊന്നിയ ക്ലബ് ഹൗസ് ചർച്ചയിൽ കോവിഡ് മൂലമുള്ള ഭർത്താവിന്റെ വേർപാടിന്റെ ദുഃഖത്തിനിടയിലും വിഷയത്തിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞ് ചർച്ചയിൽ അനുഭവങ്ങൾ പങ്കുവെച്ച ഷീന എന്ന സഹോദരിയെ അടക്കം നന്ദിയോടെയും ബഹുമാനത്തോടെയും ഓർക്കുന്നു. ചർച്ചയിൽ ശ്രീ.വി ടി ബൽറാം,  ശ്രീ റോജി എം ജോൺ, ഡോക്ടർ അരുൺ എൻ.എം, ഡോക്ടർ എസ് എസ് ലാൽ, ഡോക്ടർ സരിൻ ടി തുടങ്ങിയവർ എനിക്കൊപ്പം പങ്കെടുത്ത് ജനങ്ങളോട് സംവദിച്ചിരുന്നു.
ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച എല്ലാ ഡോക്ടർമാരും ഇടതുപക്ഷത്തിന്റെ വലിയ സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ഈ അനീതി പൊതു ജനശ്രദ്ധയിൽ എത്തിച്ച ഡോക്ടർമാർ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.
കോവിഡ് അണുബാധയെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം സംഭവിക്കുന്ന എല്ലാ മരണങ്ങളും കോവിഡ് മരണങ്ങൾ ആയി രേഖപെടുത്താത്തതിൽ കുറഞ്ഞതൊന്നും സാമൂഹിക നീതി അല്ല.
ഒരു പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്.
  സ്വാർത്ഥതാൽപര്യങ്ങൾ കാരണം കോവിഡ് മരണങ്ങൾ സർക്കാർ ശെരിയായി റിപ്പോർട്ട് ചെയ്യാതിരുന്നത് മൂലം ആനുകൂല്യങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടത് ഇടതുപക്ഷ പ്രവർത്തകരുടെ അടക്കം കുടുംബങ്ങൾ കൂടിയാണ്. 
പൂർവ്വ കാല അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഓരോരുത്തരുടേയും കുടുംബത്തിന് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഒരിഞ്ച് പിന്നോട്ട് മാറില്ല. 
ഈ ഭരണകാലത്ത്, പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ ആദ്യ വിജയമാണിത്. ഇത് ഈ നാടിന്റെ നീതിയുടെ വിജയമാണ്!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok