kerala

ആശ്വാസത്തിന് കാലങ്ങളായി വേൾഡ് ചാരിറ്റി മിഷനും ഗാന്ധിദർശൻ യുവജന സമിതിയും


ആശ്വാസത്തിന് കാലങ്ങളായി വേൾഡ് ചാരിറ്റി മിഷനും ഗാന്ധിദർശൻ യുവജന സമിതിയും
    2018 ജല പ്രളയ കാലം മുതൽ കർമ്മരംഗത്ത് ആണ് വേൾഡ് ചാരിറ്റി മിഷൻ സന്നദ്ധപ്രവർത്തകർ, കോവിഡിനെ ഒന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഗാന്ധിദർശൻ യുവജനസമിതിയും, വേൾഡ് ചാരിറ്റി മിഷനും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി, ഇന്ന് ഇവരുടെ പ്രവർത്തനങ്ങൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി മാറുന്നുണ്ട്,[post_ads]  സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾക്ക് മരുന്ന്, ഭക്ഷണ കിറ്റ്, അണുനശീകരണം എന്നീ സേവനങ്ങൾ സൗജന്യമായി സേന ചെയ്തുവരുന്നു രാഷ്ട്രീയ ചട്ടക്കൂടുകൾ കപ്പുറം ചിട്ടയായ പ്രവർത്തനങ്ങളാണ് വേൾഡ് ചാരിറ്റി മിഷനെയും, ഗാന്ധിദർശൻ യുവജനസമിതിയെയും മറ്റു സംഘടനകളുടെ പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
 ഇന്ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസ്, ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ, ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, അഞ്ചോളം വീടുകൾ ഇവർ അണുനശീകരണം നടത്തി.
       വേൾഡ് ചാരിറ്റി മിഷൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് കുര്യൻ, ഗാന്ധിദർശൻ യുവജനസമിതി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് കലേഷ് ഐരാപുരം, യുവജനസമിതി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് കുന്നത്ത്, ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി കെ. ഡി.ഹരിദാസ്,തിരുവാണിയൂർ പഞ്ചായത്ത് മെമ്പർ മനു എം എൻ, വേൾഡ് ചാരിറ്റി മിഷൻ പ്രവർത്തകരായ ഡോൺ എബ്രഹാം, അനിൽ വർഗീസ്, യുവജനസമിതി സെക്രട്ടറി ഗോകുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി പകർച്ചവ്യാധിയുടെ ഭയപ്പെടുത്തുന്ന നാളുകളിലും ആശ്വാസത്തിന്റെ കൈകൾ ആയി മാറുകയാണ് വേൾഡ് ചാരിറ്റി മിഷൻ, ദർശൻ യുവജനവേദി എന്നീ സംഘടനകൾ.
ഈ കോവിഡ് -19 മഹാമാരിയുടെ കാലത്ത് പൊതുസമൂഹം രോഗികളെയും അവരുടെ ആശ്രിതരുടെയും പ്രശനങ്ങൾ മാത്രം പരിഹരിക്കാൻ  ശ്രമിക്കുമ്പോൾ..
 ഈ രോഗം പടരാതിരിക്കാൻ രാവും പകലും പണിയെടുക്കുന്നനിയമ പാലകർ, അഗ്നിശമനസേനാംഗങ്ങൾ ഇവരുടെ പ്രശ്നങ്ങളും യാതനകളും ആരും കാണാതെ പോകുന്നു.
 ഇവരുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധി ദർശൻ യുവജനസമിതിയുടെ “അതിജീവനം” പദ്ധതിപ്രകാരം തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കുന്നത്തുനാട് നിയോജകമണ്ഡലത്തിന്റെ പരിധിയിൽവരുന്ന പുത്തൻകുരിശ്, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലും, പട്ടിമറ്റം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെയും സേനാംഗങ്ങൾക്കും സർവോപരി വെയിലും, മഴയും വകവെക്കാതെ നാടിന്റെ രക്ഷക്കുവേണ്ടി എയ്ഡ് പോസ്റ്റുകളിലും, റോഡ് ചെക്കിങ് പോസ്റ്റുകളിലും സേവനം നടത്തുന്ന നിയമപാലകർക്കും മറ്റു സന്നദ്ധസേനാ പ്രവർത്തകർക്കും രാവിലെ പത്തുമണി മുതൽ ചായയും സ്നാക്സും വിതരണം ചെയ്തു മാതൃകയായി.
 ഗാന്ധിദർശൻ യുവജന സമിതി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് കുന്നത്തിന്റെ  നേതൃത്വത്തിൽ നടന്ന ഈ ഉദ്യമത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് കലേഷ് ഐരാപുരം, ജനറൽ സെക്രട്ടറി ഡോൺ എബ്രഹാം, കെപിസിസി ശാസ്ത്രവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് കുര്യൻ, യുവജനസമിതി നിയോജകമണ്ഡലം ഭാരവാഹികൾ ആയ അനിൽ വർഗീസ്, ലിജോ കെ ജോർജ്, ഗോകുൽ ചെറുപറമ്പിൽ, അനന്ദു സുരേന്ദ്രൻ, സുബ്രഹ്മണ്യൻ.പി എന്നിവർ പങ്കാളികളായി.
ഇതിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ സംഭാവന ചെയ്ത ശ്രീ. കെ. ചെല്ലപ്പൻ (ഐരാപുരം സഹകരണബാങ്ക് ഭരണാസമിതി അംഗം)അവർകളോടുള്ള നന്ദി ഗാന്ധിദർശൻ യുവജനസമിതി അറിയിച്ചുകൊള്ളുന്നു.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok