kerala

ജനസേവനത്തിന് എം. എൽ. എ യോ മന്ത്രിയോ ആവണമെന്നില്ല…… ജനങ്ങൾക്ക്‌ ഇടയിൽ അവർക്കുവേണ്ടി അവരിൽ ഒരാളായി പ്രവർത്തിച്ചാൽ മതി; അഡ്വ വിബിത ബാബു

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന തനിക്കെതിരെ വിമർശനങ്ങളുമായെത്തുന്നവർക്കുള്ള മറുപടിയായാണ് അഡ്വ വിബിതാ ബാബു പ്രതികരിച്ചിരിക്കുന്നത്. 2018-ൽ പ്രളയകാലം മുതൽ പൊതുപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തനിക്കെതിരെ ദുഷ്ടലാക്കോടെയുള്ള വിമർശനങ്ങൾക്ക് വിശദമായ കടുത്ത മറുപടിയാണ് അവർ നല്കിയിരിക്കുന്നത്.അഡ്വ വിബിതാ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-ഞാൻ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഇടപെടുമ്പോൾ ഒട്ടനവധി പേർ എന്നോട് നേരിടും അല്ലാതെയും ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടുo എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു എന്നു…..[post_ads]
അതിനു എല്ലാരോടും നേരിട്ട് മറുപടി പറയുന്നത് പ്രായോഗികം അല്ലാത്തതിനാലും എന്റെ പ്രവർത്തനങ്ങൾ ഭാവി പാർലിമെന്ററി മോഹത്താൽ ആണെന്ന് തെറ്റിദ്ധരിച്ചു ഉറക്കം നഷ്ടപെടുന്നവരെ സമാധാനിപ്പിക്കുവാനും ആ ചോദ്യത്തിന്റെ ഉത്തരം ഒരു പോസ്റ്റ്‌ ആയി തന്നേ ഞാൻ നൽകുക ആണ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന വരെ ഞാൻ ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തക ആയിരുന്നില്ല..
തിരക്കേറിയ തൊഴിൽ സമയങ്ങളുടെ ഇടവേളകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്നാൽ അതിനു കാര്യമായ പ്രചരണങ്ങൾ ലഭിച്ചിട്ടില്ലാത്തതും ആകുന്നു..അഡ്വക്കേറ്റ് എന്ന തൊഴിനോട് ആയിരുന്നു അന്നും ഇന്നും പ്രണയം.2018 ഇലെ പ്രളയം അന്ന് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞപ്പോൾ അവർക്കു വേണ്ടി അവരുടെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്യാൻ ശ്രമിച്ചു…അന്ന് ആ ബുദ്ധിമൂട്ടുകൾ നേരിട്ട് കണ്ടപ്പോൾ ജനങ്ങൾക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കൊപ്പംകൂടെ നിൽക്കണം എന്ന് മനസിലായി . 
പിന്നീട് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകാൻ അവസരം ലഭിച്ചപ്പോൾ 30 വർഷംതുടർച്ചയായി ldf പ്രധിനിധികരിക്കുന്ന ഡിവിഷനിൽ കോൺഗ്രസ്‌ നു വേണ്ടി മത്സരിക്കുവാൻ ഉള്ള വെല്ലുവിളി ഞാൻ ധൈര്യസമേതം ഞാൻ ഏറ്റെടുത്തു..ഞാൻ പ്രതീക്ഷിച്ച വിധം തന്നേ പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചു.കഴിയുന്ന അത്ര വീടുകളിൽ ഞാൻ നേരിട്ട് എത്തി അവരുടെ പ്രയാസങ്ങളും ബുദ്ധിമൂട്ടുകളും ആവശ്യങ്ങളും നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു… തിരഞ്ഞെടുപ്പിൽ പരാജയപെട്ടെങ്കിലും അർഹത ഉള്ളവരിൽ സഹായം എത്തിച്ചു കൊടുക്കാൻ ഉള്ള എന്റെ പ്രവർത്തനങ്ങൾക് അത് വല്യ സഹായം ആയി.. തിരഞ്ഞെടുപ്പിൽപരാജയപെട്ടെങ്കിലും ശേഷം ഉള്ള പ്രവർത്തനങ്ങളിൽ ഞാൻ വിജയിച്ചു എന്ന ബോധ്യവും ചാരിതാർഥ്യവും ഉണ്ട്..
എന്റെ പരാജയം ഞാൻ കണക്കുന്നില്ല മുന്പോട്ട് ഉള്ള യാത്രയിൽഎന്റെ ഒരാളിന്റെ വിജയം അല്ല എന്റെ കൂടെ ഉള്ള ഗാന്ധി ദർശൻ ടീം ന്റെയും പേര് പറയാൻ ആഗ്രഹിക്കാത്ത ധാരാളം ആളുകളുടെ കരുതലും ആണ് ഇതിന്റെ പിന്നിൽ. തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നെ സംബന്ധിച്ചു പ്രധാനപ്പെട്ടതല്ല. ജനസേവനത്തിനും പൊതുപ്രവർത്തനത്തിനും എം. എൽ. എ യോ മന്ത്രിയോ ആവണം എന്നില്ല.. ജനങ്ങൾക്ക്‌ ഇടയിൽ അവർക്കുവേണ്ടി അവരിൽ ഒരാളായി പ്രവർത്തിച്ചാൽ മതി. ഒരു സ്ഥാനമാനവുംഞാൻ ആഗ്രഹിക്കുന്നില്ല. അർഹമായതു പോലും ഞാൻ ചോദിക്കില്ല. ആരോടും മത്സരിക്കാൻ ഞാനില്ല. സൗഹൃദം, സ്നേഹം, കാരുണ്യം ഇതാണ് എന്റെ വഴി. അഡ്വക്കേറ്റ് എന്ന എന്റെ തൊഴിലിൽ ഞാൻ പൂർണമായി അർപ്പിതയായതിനാൽ രാഷ്ട്രീയം എനിക്ക് ജീവിത മാർഗം അല്ല…. നന്ദി..അഡ്വ :വിബിത ബാബു, മഹിളാ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button