kerala

പെരുമ്പാവൂർ ബൈപ്പാസും മറ്റ് പ്രധാന റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട് ഉന്നതതലയോഗം എംഎൽഎ ഓഫീസിൽ ചേർന്നു.

പെരുമ്പാവൂർ ബൈപ്പാസും മറ്റ് പ്രധാന റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി  ബന്ധപ്പെട്ട് ഉന്നതതലയോഗം എംഎൽഎ ഓഫീസിൽ ചേർന്നു
പെരുമ്പാവൂർ ബൈപാസിന്റെ  ഒന്നാംഘട്ടത്തിന്റെ ഡ്രാഫ്റ്റ് ഡിക്ലറേഷൻ 7 ദിവസത്തിനുള്ളിൽ  പൂർത്തീകരിക്കുവാൻ ലാൻഡ് അക്വിസിഷൻ താസിൽദാർക്ക് എംഎൽഎ എൽദോസ് കുന്നപ്പിള്ളി  നിർദ്ദേശം നൽകുകയും കൂടാതെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി  സോയിൽ ഇൻവെസ്റ്റിഗേഷൻ   ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കണമെന്ന്  കിറ്റ്കോ അധികൃതർക്ക് MLA നിർദ്ദേശം നൽകി.[post_ads]
പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന റോഡായ ആലുവ മൂന്നാർ റോഡ് 23 മീറ്ററിൽ നാല് വരി പാതയാക്കുന്നതിൻ്റെ ഭാഗമായി  ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അടിയന്തരമായി  തയ്യാറാക്കുന്നതിനു വേണ്ടിയിട്ട് കെ ആർ എഫ് ബി യുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി മാത്യുവിനെ ചുമതലപ്പെടുത്തി. 
കീഴില്ലം കുറിച്ചിലക്കോട് റോഡ് കിഫ്ബിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച്  നിർമ്മിക്കുന്നതിനായി  അടുത്ത ആഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് ഉദ്യേഗസ്ഥർ ഒന്നിച്ച് ജോയിന്റ് ഇൻസ്പെക്ഷൻ  നടത്തുവാൻ തീരുമാനിച്ചു. 
വല്ലം – ഇരിങ്ങോൾ റിങ്ങ് റോഡിൻ്റെ ഇൻവസ്റ്റിഗേഷൻ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു്. എങ്കിലും ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനു വേണ്ടി  ഇരിങ്ങോൾ ക്ഷേത്ര ഭരണസമിതി, പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ യോഗം ഉടനെ വിളിച്ചു  ചേർക്കുവാനും തീരുമാനിച്ചതായി എംഎൽഎ എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ  RBDCK ജനറൽ മാനേജർ ഐസക് വർഗീസ്, ഡെപ്യൂട്ടി കളക്ടർ പി.രാജൻ , KRFB മൂവാറ്റുപുഴ  സെക്ഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  മിനി മാത്യു, പിഡബ്ല്യുഡി റോഡ്സ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ  റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി  ദേവകുമാർ ഇ കെ, ലാൻഡ് അക്വിസിഷൻ താസിൽദാർ സീനത്ത് എം എസ് , പെരുമ്പാവൂർ റോഡ് EE ശാരിക ടിഎസ്,KRFB മൂവാറ്റുപുഴ AE മൈഥിലി ഐ എസ്, കുറുപ്പുംപടി, റവന്യൂ ഇൻസ്പെക്ടർ സുദർശന, പ്രൊജക്റ്റ് എൻജിനീയർ നിഷ, KRFB പ്രൊജക്റ്റ് എഞ്ചിനീയർ പോൾ തുടങ്ങിയ ഉന്നതതല  ഉദ്യോഗസ്ഥർ പങ്കെടുത്തു.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button