kerala

പ്രതിപക്ഷത്തിന്റെ വാക്‌സിൻ ക്ഷാമം ആരോപണങ്ങൾ ശരിവെച്ചു ആരോഗ്യ മന്ത്രി

സംസ്ഥാനത്തു വാക്‌സിൻ ക്ഷാമം രൂക്ഷം എന്ന് പറയുമ്പോഴും  സ്വകാര്യ ആശുപത്രിയിൽ അമിത വിലക്ക് ലഭ്യമാണ്…
വാക്‌സിൻ ക്ഷാമം ഉണ്ടെന്നു വാർത്തകൾ വന്നപ്പോൾ അതിനെ  ന്യായീകരിച്ച്  സൈബർ സഖാക്കൾ വന്നിരുന്നു.. അത് വെറും ന്യായീകരണ ക്യാപ്സ്യൂൾ വെറും നുണ പ്രചരണം ആയി മാറി..
തിരുവനന്തപുരം- ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ചിരിക്കയാണ്. കുറഞ്ഞ ഡോസ് മാത്രമാണ് ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് .പല ജില്ലകളിലും വാക്സിൻ തീർന്നു വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.[post_ads]
കേന്ദ്രം സംസ്ഥാനത്തിന് നൽകിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേർക്ക് വാക്സിൻ നൽകാൻ സാധിച്ചു. 45 വയസിന് മുകളിലുള്ളവർക്ക് 76 ശതമാനം ആളുകൾക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകൾക്ക് രണ്ടാം ഡോസും നിൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വയനാട്, കാസർകോട് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചു. ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കൂടി വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്സിൻ ക്ഷാമം. പതിവിന് വിപരീതമായി 18ന് ശേഷം കൂടുതൽ വാക്സിൻ ലഭിച്ചതിനാൽ കൂടുതൽ പേർക്ക് നൽകാനും കഴിഞ്ഞിട്ടുണ്ട്. വാക്സിൻ എല്ലാവർക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്സിൻ നൽകുന്ന മുറയ്ക്ക് എല്ലാവർക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok