kerala

കുതിരാൻ തുരങ്കം തുറന്നതിന്റെ സന്തോഷം പങ്കുവെച്ചു എം പി മാർ.’പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടും’; കുതിരാന്‍ ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയെന്ന് രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എം പി മാർ.

കുതിരാന്‍ തുരങ്കം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിനുപിന്നാലെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഓര്‍മ്മിപ്പിച്ച് രമ്യ ഹരിദാസ് എം.പി. ടി.എന്‍ പ്രതാപന്‍ എം.പിയോടൊപ്പം നിരവധി തവണയാണ് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാനുണ്ടായ കാലതാമസമാണ് തുരങ്കനിര്‍മ്മാണം നീണ്ടുപോകാന്‍ കാരണം. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രെഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് രമ്യ കുറിച്ചു.[post_ads]
‘ആറുമാസംകൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ. ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം..’- രമ്യ ഹരിദാസ് കുറിച്ചു.
ടി എൻ പ്രതാപൻ എം പി യുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം.
തൃശൂരിൽ നിന്ന് എംപിയായി ലോകസഭയിലെത്തിയപ്പോൾ ആദ്യം ഇടപെടേണ്ട വിഷയമേതെന്ന് എനിക്ക് സംശയമില്ലായിരുന്നു. ദേശീയപാത 544 ലെ മണ്ണുത്തി- വടക്കഞ്ചേരി റോഡും കുതിരാനിലെ ഇരട്ട തുരങ്കങ്ങളും പതിറ്റാണ്ടോളമായി ഒന്നുമാവാതെ കിടക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ ദിനേനയെന്നോണം കഷ്ടപ്പെടുന്നു. കുതിരാൻ വിഷയം തന്നെയാണ് ആദ്യം ഉന്നയിക്കേണ്ടത്. 
2019 ജൂൺ 17ന് സത്യപ്രതിജ്ഞ കഴിഞ്ഞ് സഭ തുടങ്ങിയ ആദ്യത്തെ പ്രവൃത്തി ദിവസം തന്നെ കേന്ദ്ര ദേശീയപാത ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ചെന്നുകണ്ടു. പിറ്റേന്ന് തന്നെ കേരളത്തിലെ പതിനെട്ട് എം പിമാരുടെയും ഒപ്പ് ശേഖരിച്ച് ഒരു നിവേദനം കൊടുത്തു. ഉടനെ ഒരു യോഗം വിളിച്ചു ചേർക്കണമെന്നായിരുന്നു ആവശ്യം. അത് അംഗീകരിക്കപ്പെട്ടു. ജൂലൈ ആദ്യ വാരത്തിൽ യോഗം വിളിച്ചുചേർക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാരും ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരും യോഗത്തിൽ വന്നു. 
നിർമ്മാണ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയും അലംഭാവവും ചർച്ചയായി. കരാർ കമ്പനിയുടെ മെല്ലെപ്പോക്ക് പരിഹരിക്കാത്തത് കേന്ദ്രസർക്കാരിന്റെ വീഴ്ചയല്ലേ എന്ന് ചോദിച്ചപ്പോൾ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് മന്ത്രി കർശന ഭാഷയിൽ നടപടി ആവശ്യപ്പെട്ടു. തുടർന്ന് അടുത്ത ആഴ്ച തന്നെ മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തുടർന്നങ്ങോട്ട് രമ്യ ഹരിദാസ് എം പിയുടെ കൂടെയും മറ്റും എത്രയോ തവണ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കുതിരാൻ സന്ദർശിച്ചു. 
കരാർ കമ്പനിയുടെ നീക്കങ്ങളിൽ തൃപ്തരാകാതെ വന്നപ്പോൾ പലതവണ എൻ എച് എ ഐ ആസ്ഥാനത്ത് ചെന്ന് ഉദ്യോഗസ്ഥരോട് വിഷയങ്ങൾ ഉണർത്തി. ചിലപ്പോഴൊക്കെ വി കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ അടക്കമുള്ള എം പിമാരും ഞങ്ങളുടെ കൂടെ വന്നു. ഒരിക്കൽ എൻ എച് എ ഐയുടെ ദ്വാരകയിലെ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വരെ പറഞ്ഞാണ് ഉദ്യോഗസ്ഥരെ കണ്ടിറങ്ങിയത്. 
എപ്പോഴും എല്ലാ സഭാ സമ്മേളനങ്ങളിലും ദേശീയ പാത 544ഉം കുതിരാനും ചോദ്യമായോ, ശൂന്യവേളയിലെ പ്രസംഗമായോ, 377 പ്രകാരമുള്ള സബ്മിഷനായോ ഉണർത്താനും ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു ലോകസഭാംഗം ഒരു പക്ഷെ ഒരേ പദ്ധതിയെ പറ്റി ഇത്രതവണ ലോകസഭയിൽ വിഷയമുന്നയിക്കുന്നത് ഇതാദ്യമായിരിക്കും. കുതിരാൻ വിഷയത്തിൽ ഓരോ തവണ ചോദ്യങ്ങളുന്നയിക്കുമ്പോഴും പദ്ധതി പൂർത്തീകരണത്തെ പറ്റി മന്ത്രി പല തീയ്യതികളും പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ മന്ത്രിയെ ചേമ്പറിൽ ചെന്നുകണ്ടു. ദ്വാരകയിലേക്ക് ചെന്ന് ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ കണ്ടു. ചിലപ്പോൾ ഫോറസ്റ്റ്, റവന്യു ഡിപ്പാർട്മെന്റുകളുടെ ഭാഗത്ത് നിന്ന് നടപടികൾ വൈകുന്നതായി പരാതി കേൾക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നുണ്ടായ ഇത് സംബന്ധിച്ച എല്ലാ വിഷയങ്ങളിലും നിരന്തരം ഇടപെടാൻ ഞാൻ മനസ്സ് പാകപ്പെടുത്തിയിരുന്നു. 
കുതിരാൻ വിഷയം ഉന്നയിക്കാതെ ഒരു സഭയും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഇത് പരിഹരിക്കാതെ വിശ്രമമില്ലെന്ന് തീരുമാനിച്ചിരുന്നു. നിരന്തര പരിശ്രമങ്ങളില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇനിയും ഒരു പതിറ്റാണ്ട് ഇത് നീണ്ടുപോയേനെ എന്ന് എനിക്കുറപ്പുണ്ട്. അത്രമേൽ പതുക്കെയാണ് നിർമ്മാണ കമ്പനിയും എൻ എച് എ ഐയും മുന്നോട്ട് പോയിരുന്നത്. 
ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കൂടി തീർന്ന് സുരക്ഷിതമായ യാത്രകൾക്ക് ഇവിടം സജ്ജമാകട്ടെ….
(കുതിരാൻ വിഷയത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ പലതവണ കണ്ടതിന്റെ, ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ, സ്ഥലം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് കൂടെ)..
രമ്യ ഹരിദാസ് എം പി യുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം..
ആലത്തൂർ എത്തിയ മുതൽ കേൾക്കുന്ന പേരാണ് കുതിരാൻ..
ആദ്യം മനസ്സിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണം…
കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി ടി. എൻ. പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുള്ളത്.
രണ്ടുവർഷം മുമ്പ് അനുവദിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി തുരങ്ക നിർമ്മാണം കരാറെടുത്ത കമ്പനി നിർത്തിവെച്ചു.ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.തുടർന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിച്ചതോടുകൂടിയാണ് നിർമ്മാണം പുനരാരംഭിച്ചതും വേഗം വെച്ചതും.സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്കത്തിലെ നിർമ്മാണം സജീവമാക്കി നിർത്താൻ സാധിച്ചു.കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥമായി ഇതിന്റെ പിന്നിൽ സഹകരിച്ചിട്ടുണ്ട്.
പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.നിധിൻ ഗഡ്കരി,കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരൻ എന്നിവർ വിവിധഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം.നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.ആറുമാസംകൊണ്ട് 
കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല .അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ.ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം..
രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നിച്ചുനിന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ..[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button