ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കും; 22 വരെ കേരളത്തിൽ വ്യാപക മഴ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നുമുതൽ രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ ഫലമായാണ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും (Depression), തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റ് (Cycloic Storm) ആയും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.

whatsapp button Telegram

12 ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും മഴ മുന്നറിയിപ്പില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്തമഴ പെയ്യുകയാണ്. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു 20 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്. പമ്പയിലും സന്നിധാനത്തും ഇന്നലെ ഉച്ച മുതല്‍ കനത്ത മഴയുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ഇന്നലെ വൈകിട്ട് മുതല്‍ ഇടവിട്ട് പെയ്ത കനത്ത മഴയ്ക്ക് അല്‍പം ശമനമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button