‘നിങ്ങൾക്ക് ആവശ്യമുള്ള ഉത്തരങ്ങൾ എന്റെ വായിൽനിന്ന് വീഴില്ല’: ഇഡിയോട് രാഹുൽ

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം ഇന്ന് ഇഡിയുടെ ചോദ്യംചെയ്യൽ ഒഴിവാക്കി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 3 ദിവസമായി മൊത്തം 30 മണിക്കൂറിലേറെ. നാഷനൽ ഹെറൾഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകൾ നടത്തിയ വേളയിൽ താൻ അതിന്റെ ഡയറക്ടർ പദവിയിലില്ലായിരുന്നുവെന്ന് രാഹുൽ  ചോദ്യം ചെയ്യലിൽ അറിയിച്ചു. ഇടപാട് നടന്ന് 3 മാസത്തിനു ശേഷമാണു ഡയറക്ടറായത്.

നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ‘നിങ്ങൾക്ക് ആവശ്യമുള്ള ഉത്തരങ്ങൾ എന്റെ വായിൽനിന്നു വീഴില്ല’ എന്നു പറഞ്ഞ് രാഹുൽ നേരിട്ടു. നാഷനൽ ഹെറൾഡ് കോൺഗ്രസിന്റെ മുഖപത്രമാണ്. അതിന്റെ കടം വീട്ടാൻ കോൺഗ്രസ് പണം നൽകിയതിൽ എന്താണു തെറ്റ്? ബിജെപിയും ഇത്തരത്തിൽ തങ്ങളുടെ പത്രത്തിനു പണം നൽകിയിട്ടില്ലേയെന്നും അതെക്കുറിച്ച് അന്വേഷിക്കുന്നില്ലേയെന്നും രാഹുൽ ചോദിച്ചു.

താൻ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതിൽ ഉദ്യോഗസ്ഥൻ ഒപ്പിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇഡി റിക്കോർഡ് ചെയ്ത ഓരോ ഉത്തരവും പൂർണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ചോദ്യം ചെയ്യൽ നീണ്ടുപോകുന്നതിന്റെ കാരണവും ഇതാണെന്നാണു സൂചന. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കാണണമെന്ന നിലപാടിലാണ് ഇഡി. ഏതാനും രേഖകൾ കൈമാറിയ രാഹുൽ, ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം സമർപ്പിക്കാമെന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok