പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നത് നീതീകരിക്കാനാവില്ല: പ്രതിപക്ഷ നേതാവ്

ഉത്തർ പ്രദേശ് സർക്കാർ സത്യത്തെ ഭയക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ മരിച്ച അരുൺ വാത്മീകിയുടെ ബന്ധുക്കളെ കാണാൻ യാത്ര തിരിച്ച പ്രിയങ്ക ഗാന്ധിയെ ആഗ്രയിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടി. ഭരണകൂട ഭീകരതയുണ്ടാവുമ്പോൾ അതിനു ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശമാണ്. പാതിരാത്രി വീട്ടുകാരെ പൂട്ടിയിട്ട് മൃതദേഹം ദഹിപ്പിച്ചു കുപ്രസിദ്ധി നേടിയ ഉത്തർ പ്രദേശിൽ ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. അവരുടെ നീതിക്കു വേണ്ടിയുള്ള ശബ്ദം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടലുകളാണ്. പക്ഷെ ആ പ്രതിപക്ഷ ധർമ്മവും പൗരധർമ്മവും നിർവഹിക്കാൻ പോലും അനുവദിക്കാതെ പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നതും മാർഗ്ഗതടസം ഉണ്ടാക്കുന്നതും നീതീകരിക്കാനാവില്ല. പക്ഷെ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്ന് തോറ്റു പിന്മാറുന്ന നേതാവല്ല പ്രിയങ്ക. അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശബ്ദത്തിൽ ഇരകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രിയങ്കയും കോൺഗ്രസും മുന്നിലുണ്ടാവും. ആ പോരാട്ടം ഭരണഘടനയിൽ വിശ്വസിക്കുന്നവരുടെ ചുമതലയാണ്. അഭിവാദ്യങ്ങൾ!

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok