രാജ്യത്തിന്‌ ആവശ്യം ശ്വാസം; മോദിക്കുള്ള താമസ സൗകര്യമല്ല: തുറന്നടിച്ച് രാഹുൽ

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്

കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ പോലും വകവയ്ക്കാതെ സെൻട്രൽ വിസ്താ പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുൽ മുൻപും രംഗത്തുവന്നിട്ടുണ്ട്. പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചത്. 
[post_ads]ജനങ്ങളുടെ ജീവിതത്തിനുമേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. 

देश को PM आवास नहीं, सांस चाहिए! pic.twitter.com/jvTkm7diBm

— Rahul Gandhi (@RahulGandhi) May 9, 2021

അതേസമയം, സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്.[post_ads_2]

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok