India

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ് ; ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയുടെ ഓര്‍മ്മയില്‍ രാജ്യം

പ്രതീക്ഷയുടെ സുന്ദരമായ ഭാവിയാണ് രാജീവ് ഗാന്ധി ഒരു ജനതയ്ക്ക് മുന്നിൽ വച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രം; രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുന്നു. 1991 മെയ് 21ന് രാത്രിയിലാണ് തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ് ഗാന്ധി എല്‍.ടി.ടി.ഇ മനുഷ്യബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.സമയം രാത്രി 10:20 ആയിക്കാണും.. ശ്രീപെരുമ്പത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് രാജീവ്. എല്‍.ടി.ടി.ഇ. അംഗമായ തേന്‍മൊഴി രാജരത്നവും ആള്‍ക്കൂട്ടത്തിനിടയില്‍ രാജീവിനായി കാത്തുനില്‍പ്പുണ്ടായിരുന്നു.[post_ads]
ഒരു നിമിഷം..രാജ്യത്തിന്റെ പ്രതീക്ഷകളൊന്നാകെ തീഗോളമായി കത്തിയമര്‍ന്നു. ഒരു ദശാബ്ദം നീണ്ട രാജീവ് യുഗത്തിന് പൂര്‍ണ്ണവിരാമമായി.കമ്പ്യൂട്ടര്‍ വത്ക്കരണം, ദേശീയവിദ്യാഭ്യാസനയം, കൂറുമാറ്റ നിരോധനനിയമം എന്നിങ്ങനെ ‘പുതിയ ഇന്ത്യ‘ എന്ന സ്വപ്നങ്ങളെല്ലാം രാജീവ് പൂര്‍ത്തീകരിച്ചത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും ടെലിഫോണ്‍ ശബ്ദം മുഴങ്ങി കേട്ടു.ദാരിദ്ര്യ രേഖ ശതമാനം 38 ല്‍ നിന്ന് 28 ആയി മാറി.
ഇതോടൊപ്പം തന്നെ രാജീവ് എന്ന രാഷ്ട്രീയക്കാരന്‍ പ്രതിപക്ഷ വിചാരണകള്‍ നേരിട്ട് കൊണ്ടേയിരുന്നു.സിഖ് വിരുദ്ധ കലാപ സമയത്ത് വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി അല്‍പ്പം കുലുങ്ങുന്നത് സ്വാഭാവികമാണെന്ന രാജീവിന്റെ പ്രതികരണം ഇരകള്‍ക്കിടയില്‍ വലിയ പ്രതിഷേധം തീര്‍ത്തു.ബൊഫോഴ്സ് അഴിമതിയും ഷാബാനു കേസും അയോധ്യയുമൊക്കെ രാഷ്ട്രീയ വെല്ലുവിളികളായെങ്കിലും അതിനെയൊക്കെ മറി കടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.അയല്‍ രാജ്യങ്ങളുമായുള്ള ധാരണകള്‍ക്കൊപ്പം തന്നെ റീഗനും ഗോര്‍ബച്ചേവും സുഹൃത്തുക്കളായി.
ചുരുങ്ങിയ കാലമേ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നുവെങ്കിലും രാജീവിന് മികച്ച പ്രധാനമന്ത്രിയായി സ്വയം അടയാളപ്പെടുത്താന്‍ അത് തന്നെ ധാരാളമായിരുന്നു..ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രത്തിന്റെ ഓര്‍മദിവസം, പ്രിയപ്പെട്ടവരെ കേള്‍ക്കുന്നതും കാണുന്നതും പോലും ഫോണുകളിലാവുമ്പോള്‍, രാജ്യം പറയുന്നു…രാജീവ് നിങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു .[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button