
വാഷിംഗ്ടൺ: അമേരിക്കയിൽ മിന്നൽ പ്രളയം സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടം.മണിക്കൂറുകൾക്കുള്ളിൽ പെയ്ത കനത്ത മഴയിൽ നഗരങ്ങളിൽ വൻ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകൾ അടക്കമുള്ള വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് നശിച്ചു.
പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടൻ പാസുകളും താൽക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നൽ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകർവിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും ഇതുവരെ ലക്ഷക്കണക്കിന് ആൾക്കാരെയാണ് ഒഴിപ്പിച്ചത്.
അതേസമയം, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയംഉണ്ടായിട്ടുണ്ട്. അതിനാൽ ചിലപ്പോൾ പിണറായി യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.മുഖ്യമന്ത്രി ജനുവരി 15നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി തിരിക്കുന്നത്.
ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. നേരത്തെ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി,തുടർപരിശോധനകൾക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടാകും.