കാബൂളിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്‍റെ ‘ചക്രത്തിൽ സ്വയം ബന്ധിച്ചു’; പറന്നുയർന്നപ്പോൾ താഴേക്ക്: വീഡിയോ

Story Highlights
  • വിമാനത്തിന്‍റെ ചക്രത്തിൽ സ്വയം ബന്ധിച്ച് രക്ഷപ്പെടാൻ ശ്രമം രണ്ട് പേർ താഴെ വീണെന്ന് റിപ്പോർട്ട് ദൃശ്യങ്ങൾ വൈറലാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം താലിബാൻ പിടിച്ചതോടെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ വിമാനത്താവളത്തിലേക്കൊഴുകി ജനങ്ങൾ. രാജ്യം വിടാൻ വിമാനത്താവളത്തിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്ന ആളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചെന്ന് വാർത്ത ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നതു മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകൾ. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 2 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച 2 പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്’– അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരൻ താരിഖ് മജീദി പറഞ്ഞു. ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. 

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയെന്ന് നേരത്തെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok