Entertainment

ബിഗ് ബോസ് സീസൺ 3 ഷൂട്ടിങ് നിർത്തിവച്ചു

റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തിവെച്ചു. കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു.
മെയ് പത്ത് രാവിലെ നാല് മണി മുതല്‍ മെയ് 24 രാവിലെ നാല് മണി വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ നേരിടാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്നും നാളെയും പകല്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണില്‍ അന്തര്‍-ജില്ല യാത്രയും നിരോധിക്കും.
ചെന്നൈയിലാണ് ബിഗ് ബോസിന്റെ ചിത്രീകരണം നടക്കുന്നത്. നേരത്തെ തന്നെ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തി വെക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. പോയ വര്‍ഷം സമാനമായൊരു സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നത്.
മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.  നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, [post_ads]അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്,  ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.
ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.
കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.[post_ads_2]

Leave a Reply

Your email address will not be published. Required fields are marked *

Back to top button