
ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ. അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് നീട്ടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഇത് ബാധകമാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസ് തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു.[post_ads_2]
ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാസം 25നാണ് യുഎഇ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയത്. ആദ്യം 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. യുഎഇ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വീസയുള്ളവർ, ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർ തുടങ്ങിയവർക്ക് വിലക്ക് ബാധകമല്ല.
[post_ads]
ഗൾഫിൽ ഒമാൻ, സൗദിഅറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്. ജോലി തേടിയും സന്ദർശകവീസയിലുമായി യുഎഇയിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന മലയാളികളടക്കം ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകുകയെന്നതാണ് നിലവിലെ ഏകസാധ്യത. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കുണ്ടാകില്ല. വന്ദേഭാരത് അടക്കം വിമാനസർവീസുകൾ തുടരും.