Covid19M K StallinTamilNadu

കുട്ടികൾക്ക് 5 ലക്ഷം അക്കൗണ്ടിൽ; പഠനവും ഹോസ്റ്റലും സൗജന്യം; ആശ്വാസമായി സ്റ്റാലിൻ

കോവിഡ് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ചേർത്ത് പിടിച്ച് വിവിധ സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു.  ആന്ധ്രാപ്രദേശിന് പിന്നാലെ തമിഴ്നാടും തീരുമാനവുമായി രംഗത്തെത്തി. അ‍ഞ്ച് ലക്ഷം രൂപ കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനം. കേരളവും രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 

18 വയസ് പൂർത്തിയാകുന്നത് വരെ ഈ തുകയും പലിശ കുട്ടികൾക്ക് ലഭിക്കും. ഇതിനൊപ്പം ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവും ഹോസ്റ്റൽ ചെലവും സൗജന്യമാക്കി. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർ‌ക്ക് മുൻഗണന നൽ‌കുെമന്നും സ്റ്റാലിൻ വ്യക്തമാക്കി. 18 വയസ് വരെ അനാഥരായ കുട്ടികളെ നോക്കുന്ന രക്ഷകർത്താക്കൾക്ക് മാസം 3,000 രൂപയും നൽകും. [post_ads]ഇതിനൊപ്പം കോവിഡ് ബാധിച്ച ഭർത്താവിനെ നഷ്ടപ്പെട്ട കുട്ടികളുള്ള അമ്മമാർക്ക് മൂന്നുലക്ഷം രൂപ അടിയന്തരമായി നൽകാനും തീരുമാനിച്ചു. ഭാര്യ നഷ്ടമായ ഭർത്താക്കൻമാർക്കും ഇത് ലഭിക്കും. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.  

[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button