ഭാരത് ജോഡോ യാത്രയില്‍ KGF 2-ലെ ഗാനം; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവ്

ബെംഗളൂരു ∙ കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിർദ്ദേശം. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി.

കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കെജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

whatsapp button Telegram

വൻ തുക നൽകിയാണ് കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയതെന്നു കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടി.

‘എംആർടി മ്യൂസിക്കിനു പകർപ്പവകാശമുള്ള ഗാനമാണ് നിയമവിരുദ്ധമായി ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അത് പാര്‍ട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഇതേ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വിഡിയോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു’ – എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് ചൂണ്ടിക്കാട്ടി.

whatsapp button Telegram

‘‘ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവരുടെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെയാണ് സാധാരണക്കാർക്കും വ്യവസായ സംരംഭങ്ങൾക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാൻ ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നത്’ – അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button