
ജെബി മേത്തറെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ഹൈക്കമാൻഡ് നിയമിച്ചു. നിലവിൽ കെപിസിസി സെക്രട്ടറി ആയ ജെബി മേത്തർ ആലുവ നഗരസഭ ഉപാധ്യക്ഷ കൂടിയാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതിക സുഭാഷ് പാർട്ടി വിട്ട ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുക ആയിരുന്നു. ഡൽഹിയിലടക്കം യൂത്ത് കോൺഗ്രസ് സമരവേദികളിൽ സജീവമായിട്ടുണ്ട് ജെബി മേത്തർ.