CongressLatest-News

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹത്തെ എയിംസിലെ കാർഡിയോ-ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ രീതിയിലുള്ള പനി മൻമോഹൻ സിങ്ങിനുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് വക്താക്കൾ അറിയിക്കുന്നത്. കൂടുതൽ മികച്ച പരിചരണത്തിനു വേണ്ടിയാണ് 89 വയസ്സുകാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കോൺഗ്രസ് വക്താക്കൾ അറിയിച്ചു.

കോവിഡ് ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok