എൽ.ഡി.എഫിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കാത്തിരുന്ന് നൽകിയ മറുപടി: പ്രതിപക്ഷ നേതാവ്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഉജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ ഹൃദയാഭിവാദ്യങ്ങൾ. ഫെയ്സ് ബുക്ക കുറിപ്പിലാണ് വി.ഡി. സതീശൻ ജനങ്ങളെ അഭിനന്ദിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം:

29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കുതിപ്പാണ്. ഏഴ് സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകൾ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും കോട്ടകളെന്ന് അവർ അവകാശപ്പെട്ടിരുന്ന മേഖലകളിൽയു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സി.പി.എമ്മിൽ നിന്ന് ഏഴും ബി.ജെ.പിയിൽ നിന്ന് രണ്ടും സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 363 വോട്ടിന് എൽ.ഡി.എഫ് ജയിച്ച മലപ്പുറം മുൻസിപ്പാലിറ്റിയിലെ കൈനോട് വാർഡ് ഇത്തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകൾക്കാണ്.

whatsapp button Telegram

എൽ.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂർ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകൾ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് തുടർഭരണം ലഭിച്ചതോടെ അഹങ്കാരവും ധാർഷ്ട്യവും തലയ്ക്കു പിടിച്ച സി.പി.എമ്മിനും എൽ.ഡി.എഫിനും ജനം കാത്തിരുന്ന് നൽകിയ തിരിച്ചടിയാണിത്. ഏല്ലാ കോട്ടകളും ഞങ്ങൾ പൊളിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നൽകിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾളെയും കഠിനാധ്വാനം ചെയ്ത പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങൾ ഇനിയും ആർത്തിക്കപ്പെടണം.

ഹൃദയാഭിവാദ്യങ്ങൾ….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button