Business

സിമന്റ്, കമ്പി വിലകള്‍ കുതിക്കുന്നു | സാധാരണക്കാരായ ആളുകളുടെ വീട് എന്ന സ്വപ്നം പ്രതിസന്ധിയില്‍

സിമന്റിന്റെയും കമ്പിയുടെയും വില കുതിച്ചുയരുന്നത് വ്യാപാരികളെയും കെട്ടിട നിർമ്മിക്കുന്ന സാധാരണക്കാരെയും വലയ്ക്കുന്നു

ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.
ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ. 

ലോക് ഡൗണ്‍ അവസാനിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗം കൂടുന്ന സാഹചര്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് സിമന്‍റ് കമ്പനികള്‍ ശ്രമിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് കമ്പനികള്‍ വില കൂട്ടുന്നത്. മേയ് ആദ്യവാരം ഒരു തവണ വില കൂട്ടിയതാണ്. ഒന്നാംതീയതി ഇന്‍വോയ്സില്‍ 15 രൂപ കൂട്ടുന്നതോടെ മൊത്തവില 490 ആകും. ചില്ലറ വില്‍പന വില 510 വരെ ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു

കഴിഞ്ഞ രണ്ടുമാസത്തിനിടെ സിമന്‍റ് വിലയില്‍ നൂറുരൂപയുടെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. കമ്പനികള്‍ സംഘം ചേര്‍ന്ന് വില വര്‍ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
[post_ads]

😡👉ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ.
ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ👈😡

ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
ആരോടാണ് ജനം പരാതി പറയേണ്ടത് ?
പെട്രോൾ വില പോലെ ദിവസവും ഇവയുടെ വിലയും മുകളിലേക്ക് കുതിക്കുകയാണ് ?
ആരാണ് ഈ പകൽക്കൊള്ളയ്ക്ക് പിന്നിൽ ?
സ്വകാര്യ കെട്ടിട നിർമ്മാണ മേഖല കടന്നു പോകുന്നത് #നിർണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. അത് ബാധിക്കാൻ പോകുന്നത് ആത്യന്തികമായി അതുമായി ബന്ധപെട്ടു #ജീവിക്കുന്നവരെയും കൂടിയാണ്.
ബിൽഡഴ്സും, എഞ്ചിനീയഴ്‌സും, കോൺട്രാക്ടർസും, സൂപ്പർവൈസർസും  മാത്രമല്ല, കരിങ്കല്ല് പണി, കട്ട പണി, വാർപ്പ് പണി മുതൽ, അവസാന ദിവസം വീട് തുടച്ചു വൃത്തിയാക്കുന്ന ഹൌസ് കീപ്പിങ് തൊഴിലാളികൾ വരെ അതിൽ പെടും.
നല്ല വിലയിൽ പരസ്യവും #ബ്രാൻഡും ചെയ്തു നിൽക്കുന്ന  വൻകിട സ്ഥാപനങ്ങളെയൊന്നും ഇത് ബാധിക്കില്ല. പക്ഷെ #ചെറുകിട_ഇടത്തരം കമ്പനികളെയും, അതുമായി ബന്ധപ്പെട്ടവരെയും സാമാന്യം നല്ല രീതിയിൽ തന്നെ ബാധിക്കും.
വിലക്കയറ്റത്തെ ചോദ്യം ചെയ്യാനും, എതിർക്കാനും ആരും ഇല്ല എന്നുള്ള #ധാർഷ്ട്യം തന്നെയാണ് ഇതിനു കാരണം.
⛔️ഈ വർഷം ജനുവരിയിൽ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ അടിസ്ഥാന സാമഗ്രികളുടെ വില.
കമ്പി = 56/kg
സിമന്റ് = 350/bag
⛔️ഇനി ഇന്ന് (മെയ്‌ മാസം) ഈ സാധനങ്ങളുടെ വില.
കമ്പി = 102/kg
സിമന്റ് = 500/bag
നാല്  മാസം കൊണ്ടുള്ള വർദ്ധനവ് ശ്രദ്ധിക്കുക.👆👆👆
ഇതൊന്നും പോരാതെ എലെക്ട്രിക്കൽ, പ്ലബിങ്, സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങി എല്ലാ സാമഗ്രികളുടെയും വില #വർധിച്ചത് 20 ശതമാനം മുതൽ 40 ശതമാനം വരെയാണ്.
[post_ads_2]
lock down സമയം എന്നും വില കൂടുന്നത് മാത്രമേ കാണുവാൻ ഒള്ളു സാധാരണ ഒരു വീടു വെക്കാൻ പോകുന്ന ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ സാഷാത്കരിക്കാൻ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നുള്ളതാണ് സത്യം 
ആരാണ് ഈ വിലകൾ നിശ്ചയിക്കുന്നത് ?
ആരോടാണ് ജനം പരാതി പറയേണ്ടത് ?

One Comment

Leave a Reply to Unknown Cancel reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok