രാഹുൽ ഗാന്ധിയുടെ ‘സർപ്രൈസ് വിസിറ്റ്’; ചായ കുടിക്കാനെത്തിയ ആളെ കണ്ട് അമ്പരന്ന് വീട്ടുകാർ

13 - September - 2022

നേമം: അപ്രതീക്ഷിത അതിഥിയായി രാഹുൽ ഗാന്ധി വീട്ടിലെത്തിയപ്പോൾ അമ്പരന്ന് പള്ളിച്ചൽ പാരൂർകുഴി രതീഷ് ഭവനിലെ രതീഷും കുടുംബവും.

പാറശ്ശാലയിൽനിന്ന് കാൽനടയായി നേമത്തെ സമാപന വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുൽ ഗാന്ധി രതീഷിന്റെ വീട്ടിൽ ചായ കുടിക്കാനെത്തിയത്. യാത്രയ്ക്കിടെ വൈകീട്ട് അഞ്ചരയോടെയാണ് ചായ കുടിക്കാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകനായ രതീഷിന്റെ ചേട്ടൻ പാരൂർകുഴി ദിനേശ് അനുജന്റെ വീട്ടിൽ അതിനുള്ള അവസരമൊരുക്കുകയായിരുന്നു.

ഇരുപത് മിനിറ്റോളം രതീഷിന്റെ വീട്ടിൽ ചെലവിട്ട രാഹുൽ ഗാന്ധി രതീഷിന്റെ മക്കളായ ആതിരയോടും അഞ്ജലിയോടും ഭാര്യ ചിത്രയോടും കുശലാന്വേഷണം നടത്തി. കുട്ടികളോട് നന്നായി പഠിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു.

വീട്ടുകാർക്കൊപ്പം ചിത്രങ്ങളും എടുത്തശേഷം ചായ ഉണ്ടാക്കി നൽകിയതിന് നന്ദി പറഞ്ഞാണ് രാഹുൽ മടങ്ങിയത്. ഒരു വി.ഐ.പി. വീട്ടിലേക്ക് കടന്നുവന്ന് ഒരു സാധാരണക്കാരനെ പോലെ ചായ കുടിച്ച് മടങ്ങിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok