കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോഡിനേറ്ററുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ പ്രമുഖ പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ രംഗത്ത്.
എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ കെ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് സൈബര്‍ ടീം ഉന്നയിച്ചിരിക്കുന്നത്.‘കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി.
ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം.
ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും’, കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രചരണങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സൈബര്‍ ഗ്രൂപ്പാണ് ഇത്. ആ ഗ്രൂപ്പിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അനിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടെന്ന വിമര്‍ശനം അനില്‍ ഉന്നയിച്ചിരുന്നു. വാര് റൂം തയ്യാറാണെന്നും അനില്‍ പറഞ്ഞിരുന്നു.
അതിന് പുറമെ കോൺഗ്രസ് സൈബർ ടീം അനിൽ കെ ആന്റണിയെ വെല്ലുവിളിക്കുന്നു..
അനിൽ ആൻറണിയെ വെല്ലുവിളിക്കുന്ന പുറത്ത് ഒറ്റ ഫോർവേഡ് മെസ്സേജിൽ 14 ജില്ലകളിലും 140 നിയോജക മണ്ഡലത്തിലും ചലിപ്പിക്കാൻ കഴിവുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് തൊട്ട് ഫേസ്ബുക്ക് പേജും ഗ്രൂപ്പും അടങ്ങിയ വലിയൊരു കൂട്ടായ്മയാണ് കോൺഗ്രസ് സൈബർ ടീം. എസി മുറിയിലിരുന്ന് വല്ലവരുടെയും ഔദാര്യം കൊണ്ട് ഐഡിയകളും പ്രതിരോധങ്ങളും തീർക്കുന്നവർ അല്ല കോൺഗ്രസ് സൈബർ ടീം നീയൊക്കെ കോൺഗ്രസിന്റെ സൈബറിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലാത്ത സമയത്ത് അത് സംഘികളെ സഖാക്കളെയും കണ്ടം വഴി ഓടിച്ച് ചരിത്രം ഉള്ളവരാണ് കോൺഗ്രസ് സൈബർ ടീം. ഞങ്ങൾ കോൺഗ്രസിൻറെ നിസ്വാർത്ഥ പടയാളികൾ.
cyberteam ennal verum social page matharm alla, vereum undakum strategies.
ReplyDelete