കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടി...
കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയുള്ള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ് ആന്‍ഡ് കോമേഴ്സല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
[post_ads_2]ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും കരാര്‍ അല്ലെങ്കിൽ കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാണ്.ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തില്‍ കുറവ് വരുത്തുകയോ വേതനം നല്കാതിരിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
COMMENTS