യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാക്കിയ AICC തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ UDF നെ ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ട...
യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാക്കിയ AICC തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ UDF നെ ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കും.

ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിനേയും കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി നയിക്കും. പത്തു അംഗ തിരഞ്ഞെടുപ്പ് സമതി രൂപികരിച്ചു. ഉമ്മൻ ചാണ്ടി ചെയർമാൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെയാണ് ഏൽപിച്ചിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല.
മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ജനബന്ധവും ജയസാധ്യതയുള്ള സ്ഥാനാർഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്കാലികമായുള്ള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.
വളരെ മികച്ച തീരുമാനം
ReplyDeleteവളരെ മികച്ച തീരുമാനം
ReplyDelete