മുവാറ്റുപുഴ:- അന്വേഷണം നടത്തി 2021ജനുവരി മാസം 11 ന് മുൻപായി കോടതിക്ക് റിപ്പോർട്ട് നൽകുവാനാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്...
മുവാറ്റുപുഴ:- അന്വേഷണം നടത്തി 2021ജനുവരി മാസം 11 ന് മുൻപായി കോടതിക്ക് റിപ്പോർട്ട് നൽകുവാനാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉത്തരവിട്ടിരിക്കുന്നത്.
എൻ എസ് എസ് കുന്നത്തുനാട് യൂണിയൻ മുൻ ഭരണസമിതി അംഗവും, അംഗൻവാടിയുടെ ഓഡിറ്ററുമായിരുന്ന ഐരാപുരം വടക്കേടത്ത് പുത്തൻവീട്ടിൽ ബി.ജയകുമാർ നൽകിയ പരാതിയിന്മേലാണ് വിജിലൻസ് കോടതിയുടെ നടപടി .
2015 മുതൽ 2019 വരെയുള്ള കലഘട്ടത്തിൽ സംസ്ഥാന വനിതാ - ശിശു വികസന വകുപ്പിൽ നിന്നും കുന്നത്തുനാട് അംഗൻവാടി ട്രെയിനിംഗ് സെൻ്ററിനു അനുവദിച്ച 87 ലക്ഷം രൂപയിൽ 18 ലക്ഷം രൂപയുടെ കൃത്രിമം നടത്തിയ അംഗൻവാടി ട്രെയിനിംഗ് സെൻറർ പ്രിൻസിപ്പാൾ മായ, ഡയറക്ടറും എൻ.എസ്.എസ് യൂണിയൻ പ്രസിഡൻറുമായ എസ്.ശ്രീശകുമാർ, യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ, അംഗൻവാടി അക്കൗണ്ടൻ്റ് ശാന്തകുമാരി എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണം.
സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ പൂജപ്പുരയിലുളള സ്റ്റേറ്റ് പബളിക്ഇൻഫർമേഷൻ ഓഫീസർ നൽകിയ 87 ലക്ഷം രൂപയുടെ കണക്കുകൾ ഹർജിക്കാരൻ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
എൻ എസ് എസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ട്രെയ്നിംഗ് സെൻ്ററിന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് അനുവദിച്ച തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂർ ശാഖയിലാണ് സ്വീകരിക്കുന്നത്. ഇപ്രകാരം വന്ന തുക ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ പെരുമ്പാവൂർ ശാഖയിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എൻ എസ് എസ്സിൻ്റെ പേരിലാക്കി ചിലവ് ചെയ്തതിൽ അഴിമതി നടന്നിട്ടുണ്ടന്നും, ആയത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
അംഗൻവാടി ടെയ്നിംഗ് സെൻ്ററിൽ ജോലി ചെയ്യാത്ത ആളുടെ പേരിൽ ശമ്പളം - അലവൻസ് ഇനത്തിൽ ചില എഴുതി കണക്കുകളിൽ ക്രത്രിമം നടത്തിയതും എൻ എസ് എസ്സ് ൻ്റെ അക്കൗണ്ടിൽ വന്നതുക ഉപയോഗിക്കാതെ ക്രത്രിമം നടത്തിയതും ആരോപണമായി രേഖകൾ സഹിതം ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
COMMENTS