"കുറഞ്ഞ സമയം കൂടുതൽ ദൂരം" 5000 k.ms in 150 days ആരോഗ്യ സംരക്ഷണത്തിന് പ്രതിദിന സൈക്കിൾ സവാരി എന്ന ആശയം സ്വയ...
"കുറഞ്ഞ സമയം കൂടുതൽ ദൂരം"
5000 k.ms in 150 days
ആരോഗ്യ സംരക്ഷണത്തിന് പ്രതിദിന സൈക്കിൾ സവാരി എന്ന ആശയം സ്വയം ബോധ്യമാക്കാനും സമൂഹത്തെ ബോധ്യപ്പെടുത്താനുമായ് cycle team kochi അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ സവാരി നടത്തി ഉദ്ഘാടനം എറണാകുളം എംപി ഹൈബി ഇടാൻ ചെയ്തു. 5000 കി.മീ. സൈക്കിൾ ചലഞ്ച് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു നൂതന ആശയം ആണ്. പ്രതിദിനം 40 ഉം അവധി ദിവസങ്ങളിൽ 100 ഉം കി.മീ. സൈക്കിൾ സവാരി നടത്തിയാണ് cycle team kochi അംഗങ്ങൾ ഈ ലക്ഷ്യം കൈവരിക്കാൻ പദ്ധതിയിടുന്നത്.
ഇന്ന് പുലർച്ചേ 3-ന് ആരംഭിച്ച സൈക്കിൾ യാത്ര നെടുമ്പാശ്ശേരി, അത്താണി, പറവൂർ, കളമശ്ശേരി എന്നിവിടങ്ങളിൽ ചുറ്റി സഞ്ചരിച്ച് തിരികെ വരും വഴി കൊച്ചി മെട്രോ ഒരുക്കിയ "സൈക്കിളുമായി ഇനി മെട്രോ യാത്ര സംവിധാനം"ചങ്ങമ്പുഴ പാർക്കിൽ നിന്നും ആരംഭിച്ച് മഹാരാജാസ് മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് 5000 കി.മീ. ചലഞ്ച് ഉദ്ഘാടനം ചെയ്തത്.
COMMENTS