തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തിരുവനന്തപുരം പാങ്ങപ്പാറയിലെ ആശുപത്രിയില്‍ ഉദ്ഘാടന പരിപാടി നടന്നു. മന്ത്രി കടകംപള്ളി സു...

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തിരുവനന്തപുരം പാങ്ങപ്പാറയിലെ ആശുപത്രിയില്‍ ഉദ്ഘാടന പരിപാടി നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ ശ്രീകുമാര്‍ തുടങ്ങി 144ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്തത് അഞ്ഞൂറോളം പേരാണ്. കൺടെയ്ൻമെന്റ് സോണായ ശ്രീകാര്യത്താണ് ഉദ്ഘാടനം നടന്നത്.
കോവിഡ് 19 വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞയുളള ജില്ലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് തിരുവനന്തപുരം പാങ്ങപ്പാറയിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം അപ്പാടെ ലംഘിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്.
COMMENTS