ലോഞ്ച് ബാർ, 3ഡി തിയറ്റർ; 1999 രൂപയ്ക്ക് അറബിക്കടലിൽ ഒരു ആഡംബര കപ്പലിൽ യാത്ര. സഞ്ചാരികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന കേരള ഷിപ്പ...
ലോഞ്ച് ബാർ, 3ഡി തിയറ്റർ; 1999 രൂപയ്ക്ക് അറബിക്കടലിൽ ഒരു ആഡംബര കപ്പലിൽ യാത്ര.
സഞ്ചാരികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷൻ (കെഎസ്ഐഎൻസി) ന്റെ കപ്പലാണ് നെഫർടിടി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കപ്പല്‍ സര്‍വീസ് ടൂറിസം അണ്‍ലോക്ക് നടപടികളുടെ ഭാഗമായി ഇന്നലെ വീണ്ടും പുനരാരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതെന്ന് നെഫർടിടി മാര്‍ക്കറ്റിങ് മാനേജര്‍ കാര്‍ത്തിക് മേനോന് പറഞ്ഞു. ഒരേസമയം ഇരുനൂറു പേരെ വരെ ഉള്‍ക്കൊള്ളാന്‍ കപ്പലിന് ശേഷിയുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ നൂറു പേരായിരുന്നു കഴിഞ്ഞ ദിവസം കപ്പലില്‍ യാത്ര ചെയ്തത്. വിവാഹം, കോര്‍പ്പറേറ്റ് ഇവന്റുകള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കായുള്ള ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡിനു ശേഷമുള്ള ആദ്യയാത്ര വന്‍വിജയമായിരുന്നതായും അദ്ദേഹം അറിയിച്ചു.
കപ്പലിന്റെ അടുത്ത യാത്ര നവംബര്‍ 8- ന് വൈകുന്നേരം 3:30 മുതല്‍ 7:30 വരെയുള്ള സമയത്തേക്കാണ്. ഇതിലേക്കുള്ള ബുക്കിങ് ഇപ്പോള്‍ വെബ്സൈറ്റ് വഴി ചെയ്യാം.
കലക്ടര്‍ എന്‍. പ്രശാന്ത് നായര്‍ ഐ എ എസ് ആണ് കെഎസ്ഐഎൻസിയുടെ മാനേജിങ് ഡയറക്ടര്‍. ടോം ജോസ് ഐ എസ് ആണ് ചെയര്മാന്.
പേരിനു പിന്നില്‍ ഈജിപ്തിലെ സുന്ദരി റാണി
എന്താണ് ഈ നെഫർടിടി എന്ന പേരിനു പിന്നില്‍ എന്ന് പലരും അതിശയിക്കുന്നുണ്ടാവും. പുരാതന ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ശക്തയും സുന്ദരിയുമായിരുന്ന ഒരു രാജ്ഞിയായിരുന്നു നെഫർടിടി. 1370-1330 BC- യില്‍ ഈജിപ്തിലെ ഫറവോയായിരുന്ന അങ്കേതന്റെ പത്നി. ഭാര്യയെ തനിക്കു തുല്യമായായിരുന്നു ഫറവോ കണ്ടിരുന്നത്.
അദ്ദേഹത്തിന്റെ കിരീടവും അവര്‍ പലപ്പോഴും അണിഞ്ഞിരുന്നത്രേ. സൂര്യനെ ദൈവമായി കാണുന്ന 'ഏതെന്' രീതിക്ക് തുടക്കം കുറിച്ച അവര്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും രാജ്ഞിയുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു.
നെഫർടിടിക്കുള്ളിലെ കാഴ്ചകള്‍
അറബിക്കടലിന്റെ അതുല്യമായ സൗന്ദര്യക്കാഴ്ചകള്‍ കാണിക്കുന്നതിനു പുറമേ കപ്പലിനുള്ളിലും മനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ സ്വാദോടെ വിളമ്പുന്ന എസി റസ്റ്റോറന്റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത.
കേരളത്തില്‍ ആദ്യമായാണ് ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സവിശേഷത ഒരുക്കുന്നത്. ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. ഈജിപ്ഷ്യന്‍ തീമിലുള്ള അലങ്കാരങ്ങളും ഇന്റീരിയര്‍ ഡിസൈനും കൗതുകമുണര്‍ത്തുന്നതാണ്.
പാക്കേജുകള്‍ അറിയാം
വൈകീട്ട് 3:30 മുതല്‍ 7:30 വരെയുള്ള അസ്തമയസമയത്ത് ഒരു മണിക്കൂര്‍ സൗജന്യയാത്ര അടക്കം മൊത്തം നാലു മണിക്കൂര്‍ യാത്ര ഒരുക്കുന്ന സണ്‍സെറ്റ് ക്രൂയിസ്, 5 മണിക്കൂര്‍ നീളുന്ന ഇവന്റ് ക്രൂയിസ്, 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്, നോണ്‍-ക്രൂയിസ് മോഡ് ബാങ്ക്വറ്റ് ബുക്കിങ് എന്നിവയാണ് ഇപ്പോള്‍ നെഫർടിടിയില് നല്കുന്ന സേവനങ്ങള്‍. ഇവ ഇഷ്ടാനുസരണം ക്രമീകരിക്കാനും സൗകര്യമുണ്ട്. ഓരോന്നിന്റെയും ചാര്‍ജ്, മറ്റു വിവരങ്ങള്‍ മുതലായവ ചുവടെ
ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും
ഫോണ്‍ : +91-98462 11144, +91 98462 11194, +91 97446 01234
വെബ്സൈറ്റ് : www.nefertiticruise.com
COMMENTS