ഐ പി എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ധോണിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗ...
ഐ പി എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ധോണിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ധോണിയുടെ ടീമിലെ ഓൾ റൗണ്ടറുമായിരുന്ന ഇര്ഫാന് പത്താന് രംഗത്തെത്തിയിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ഇര്ഫാന് തന്റെ മുന്‍ നായകനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹൈദരാബാദിനെതിരേ റണ്‍ ചേസിനിടെ അവസാനത്തെ രണ്ടോവറില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ശരിക്കും വിഷമിച്ചിരുന്നു. പ്രായം തളർത്തിയ 39 കാരനായ ധോണിയ്ക്ക് കിതപ്പും ചുമയും അലട്ടിയപ്പോൾ ഇടയ്ക്കു ചില ബ്രേക്കുകളും എടുക്കേണ്ടി വന്നു.
ഇപ്പോൾ ഇർഫാൻ പത്താന് ആ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇർഫാൻ പത്താന്റെ ആദ്യത്തെ ട്വീറ്റിന് വൻ വിമർശനമാണ് ധോണി ആരാധകരിൽ നിന്ന് ലഭിച്ചത്. പിന്നാലെയാണ് പുതിയ ട്വീറ്റുമായി എത്തിയത്. ട്വീറ്റിന്റെ ഏകദേശം വിവർത്തനം ഇങ്ങനെ : ‘ രണ്ട് വരി വായിച്ചപ്പോൾ തന്നെ തല ചുറ്റി, പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞാൽ നിങ്ങൾ തളർന്ന് വീഴും ‘
ഇർഫാനാവട്ടെ, 27ാം വയസ്സിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. അതിനു ശേഷം ഒരിക്കലും ഇര്ഫാന് ദേശീയ ടീമില്‍ ഇടം കിട്ടിയിട്ടില്ല. അന്ന് ധോണിയായിരുന്നു ക്യാപ്റ്റൻ. ഇന്ത്യ കപിൽ ദേവിനു ശേഷം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടറായാണ് ഇർഫാൻ പത്താൻ കണക്കാക്കപ്പെടുന്നത്.
പാക്കിസ്ഥാനെതിരെ ഹാട്രിക് നേടിയ ഇർഫാൻ ആ സമയത്ത് സഹീർ ഖാനേക്കാൾ ഇന്ത്യൻ ടീം ആശ്രയിച്ച ബോളറായിരുന്നു. എന്നാൽ പരിക്കും മറ്റും വലച്ചപ്പോൾ പതിയെ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.
പിന്നീട് താരത്തിന് വേണ്ട വിധത്തിൽ അവസരവും ലഭിച്ചില്ല. 2012 ൽ കളിച്ച അവസാന ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് നേടിയിട്ടും പിന്നീട് തനിക്ക് അവസരം കിട്ടാതിരുന്നതിനെക്കുറിച്ച് ഇർഫാൻ മുമ്പും പറഞ്ഞിട്ടുണ്ട്.
ഇർഫാൻ തന്റെ അവസാന 10 ഏകദിനങ്ങളിൽ നിന്നായി 19 വിക്കറ്റും 48.3 ശരാശരിയിൽ റൺസും നേടിയിരുന്നു.
പ്രായം ചിലര്‍ക്കു മാത്രം ഒരു നമ്പര്‍ ആയിരിക്കും, മറ്റു ചിലർക്കാവട്ടെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള കാരണവും.
ഇർഫാൻ പരോക്ഷമായി ധോണിയെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തത് ഇങ്ങനെ. കരിയറിലെ നല്ല പ്രായത്തില്‍പ്പോലും തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കാനും വേണ്ടത്ര അവസരങ്ങള്‍ നല്‍കാനും അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി തയ്യാറായില്ലെന്നു കുറ്റപ്പെടുത്തുന്ന തരത്തിലാണ് ഇര്‍ഫാന്റെ ട്വീറ്റ്. ഇർഫാന്റെ ട്വിറ്റിനെ റീപോസ്റ് ചെയിതു 10000000 ശതമാനം ശെരിയാണ് എന്നും ഹർഭജൻ സിംഗും.
COMMENTS