പിടി തോമസ് എം.എല്‍.എ യുടെ പത്ര സമ്മേളനം 30/10/2020 കൊച്ചി: ശിവശങ്കരൻ “മൈനസ്” പിണറായി വിജയൻ ഒരു ബിഗ് സീറോ...
പിടി തോമസ് എം.എല്‍.എ യുടെ പത്ര സമ്മേളനം 30/10/2020
കൊച്ചി: ശിവശങ്കരൻ “മൈനസ്” പിണറായി വിജയൻ ഒരു ബിഗ് സീറോ ആണ്. അതുകൊണ്ടുതന്നെ ശിവശങ്കരന്റെ ചെയ്തികളിൽ മുഖ്യ പങ്കാളിത്തം മുഖ്യമന്ത്രിക്കാണ്.
മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ശിവശങ്കരനെ പറ്റി ഇപ്പോൾ പറയുന്നത് കേട്ടാൽ “നിയാണ്ടർതാൽ” മനുഷ്യരുടെ കാലത്താണ് ശിവശങ്കരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിനോക്കിയിരുന്നതെന്നു തോന്നിപ്പോകും.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി .എം രവീന്ദ്രന്റെ ഈ കേസുകളിലെ പങ്കാളിത്തം അന്വേഷിക്കണം. വി.എസ് അച്യുതാനന്ദൻ തന്റെ സ്റ്റാഫിൽ നിന്നും നീക്കാൻ ആവശ്യപ്പെട്ട ആളായിരുന്നു രവീന്ദ്രൻ. ഊരാളുങ്കൽ സൊസൈറ്റിയിൽ രവീന്ദ്രൻ വഴി പിണറായി വിജയൻ നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം. ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്നും കൺസൾട്ടൻസി എന്ന നിലയിലോ മറ്റു രീതിയിലോ എക്സാലോജിക്കിനോ അതിന്റെ ഡയറക്ടർ വീണ വിജയനോ എന്തെങ്കിലും ആനുകൂല്യം നൽകുന്നുണ്ടോ എന്നും അന്വേഷിക്കണം.
കെഎം ഷാജിയുടെ വീട് അളക്കാൻ കിങ്കരന്മാരെ അയക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കുന്നത് നല്ലതായിരിക്കും.
പിണറായി സർക്കാരില്‍ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് മാരായി ഡിഗ്രി ഇല്ലാത്തവരെ നിയമിക്കരുതെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചും രവീന്ദ്രനെ നിയമിച്ചിരിക്കുന്നതിന്റെ കാരണം എന്താണ്? ലാവലിൻ കാലംമുതൽ പിണറായിയും രവീന്ദ്രനും തമ്മിലുള്ള ബന്ധം ദുരൂഹമാണ്.
എൻ.ഐ. എ അന്വേഷണം അപൂർണമാണ്. അവരുടെ മെല്ലെ പോക്കിൽ കടുത്ത ആശങ്കയുണ്ട്. സ്വപ്ന സുരേഷിന് തിരുവനന്തപുരത്തുനിന്നും എറണാകുളത്ത് വന്ന് അഭിഭാഷകനെ കണ്ട് ബാംഗ്ലൂർക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ യു.എ പി.എ 19 അനുസരിച്ചുള്ളക്ക കുറ്റ കൃതത്തിനു കേസെടുക്കാത്തത് എന്ത് കൊണ്ടാണ്.
ഡിപ്ലോമാറ്റിക് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനമുപയോഗിച്ച് നിരവധി തവണ സ്വർണം കടത്തിയത് യു .എ. പി.എ സെക്ഷൻ 13 അനുസരിച്ചു Cause disaffection against India എന്ന കുറ്റ കൃത്യമാണ്. ലോകരാഷ്ട്രങ്ങളില്‍ നമ്മുടെ രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ്.
സ്വർണകളളക്കടത്തിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പിടിക്കപ്പെടുന്നത് യു .എ. പി. എ 18 കുറ്റകൃത്യത്തിലെ ഗൂഢാലോചനയുടെ പരിധിയില്‍ വരുന്നതാണ്. ഈ വസ്തുതകള്‍ എന്‍.ഐ. എ ഗൌരവതരമായി പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
തനിക്കെതിരെയുള്ള എല്ലാ സമരങ്ങളെയും തടയാൻ 144 പ്രഖ്യാപിച്ചു ,കൊറോണയെ ഒരു കവചം ആക്കിയ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
മനാഭിമാനം ഉണ്ടെങ്കില്‍ ഉടന്‍ മുഖ്യമന്ത്രി രാജി വച്ച് ഒഴിയണം.
ഈ ആവശ്യം ഉന്നയിച്ചു ഒരു മാസം നീണ്ടു നില്ക്കുന്ന സത്യാഗ്രഹ സമരം തീരുമാനിച്ചിരിക്കുകയാണ്.
നവംബർ 3 തൃക്കാക്കര ഈസ്റ്റ് ,നവംബർ 7 കടവന്ത്ര, നവംബർ 11 വെണ്ണല, നവംബർ 15 തമ്മനം, നവംബർ 19 തൃക്കാക്കര വെസ്റ്റ്, നവംബർ 25 വൈറ്റില നവംബർ 28 ഇടപ്പള്ളി യിലും രാവിലെ പത്ത് മുതല്‍ അഞ്ചു വരെ സത്യഗ്രഹം അനുഷ്ഠിക്കും .
പ്രസ്തുത സത്യാഗ്രഹം യഥാക്രമം വി.എം സുധീരന് ,ഉമ്മന്‍ചാണ്ടി, കെ മുരളിധരന് , കെ സുധാകരന്, എം.എം ഹസ്സന് , രാജ്മോഹന്‍ ഉണ്ണിത്താന്, മുല്ലപിള്ളി രാമചന്ദ്രന് എന്നിവര്‍ ഉദഘാടനം ചെയ്യും.
പിണറായിയുടെ അധോലോക സർക്കാരിൻറെ അഴിമതിക്കും പൊതു സേവകരെ അപകീർത്തിപ്പെടുത്തുന്ന നടപടികൾക്കെതിരെ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നടത്തുന്ന ജന സഭകളുടെ രണ്ടാം ഘട്ടം സമരം കൂടിയാണിത് .
COMMENTS