ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയില്‍ സിപിഎം അഭിമാനം കൊണ്ടപ്പോള്‍ സമൂഹമാധ്യങ്ങളില്‍ സിപിഎമ്മിനെതിരെ സി...
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയില്‍ സിപിഎം അഭിമാനം കൊണ്ടപ്പോള്‍ സമൂഹമാധ്യങ്ങളില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ സൈബര്‍ പ്രചാരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല താഷ്ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് സിപിഎം ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ മാറ്റം വരുത്തി.
1920 ഓഗ്സറ്റ് 17ന് താഷ്ക്കെന്റിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്ന് സിപിഎമ്മും 1925 ഡിസംബര്‍ 26ല്‍ കാണ്‍പൂരില്‍ പിറവിയെന്ന് സിപിഐയും കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്നലെ സിപിഎം ശതാബ്ദി ആഘോഷിച്ചപ്പോള്‍ എതിര്‍വാദത്തിന് സിപിഐ സമൂഹമാധ്യമങ്ങളെയാണ് കൂട്ടുപിടിച്ചത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയതിന് പിന്നാലെയായിരുന്ന സിപിഐയുടെ സൈബര്‍ വിമര്‍ശനം. താഷ്്ക്കെന്‍് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമെന്ന പ്രൈഫൈലുകള്‍ സിപിഐ നേതാക്കളുടെ പേജിലെത്തി. സിപിഐ നിര്‍വാഹകസമിതി അംഗം മുല്ലക്കര രക്തനാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ഡിജിറ്റല്‍ പ്രചാരണത്തില്‍ പങ്കാളികളായി. പിന്നാലെ അണികളും ഏറ്റെടുത്തു. ഈ തര്‍ക്കത്തെപ്പറ്റി കഴിഞ്ഞദിവസം കോടിയേരി ആവര്‍ത്തിച്ചതും സൈബര്‍ യുദ്ധത്തിന് വാശി കൂട്ടി.
രൂപീകരണ വര്‍ഷം 1925 എന്ന് പിളര്‍പ്പിന് മുന്‍പ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചെന്ന ്രേഖകള്‍ ഉയര്‍ത്തികാട്ടിയാണ് സിപിഐയുടെ സൈബര്‍ പ്രചാരണം. പണ്ടും പലയിടത്തും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും എവിടെങ്കിലും തട്ടിന്‍പുറത്ത് ഇരുന്ന ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നതാണ് സിപിഐയുടെ ചോദ്യം. കേരളത്തില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറുചോദ്യം.
COMMENTS