കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎം എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബസിര്‍ഹത്ത് ഉത്തറില്‍ ...
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎം എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബസിര്‍ഹത്ത് ഉത്തറില്‍ നിന്നുള്ള എംഎല്‍എ റഫീഖുല്‍ ഇസ്ലാമാണ് മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
സിപിഐഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി എംഎല്‍എമാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2011ന് ശേഷം 12ഓളം എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് റഫീഖുല്‍ ഇസ്ലാം പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ അരൂപ് ബിശ്വാസ്, സാധന് പാണ്ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
COMMENTS