തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളി. റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചു.
സർക്കാരിന്റെ വാദങ്ങളെല്ലാം പൊളിക്കുന്നതും പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതുമായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോയിരുന്നു.ചുമരിൽ ഘടിപ്പിച്ച ഫാൻ കത്തിയുരുകിയ ശേഷം മാത്രമാണോ ജീവനക്കാർ തീപിടിത്തം അറിഞ്ഞതെന്നു ചോദ്യമുയരുന്നു.
സെക്രട്ടേറിയറ്റിൽ തന്നെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിനെ സംഭവം അറിയിച്ചത് വൈകിയാണോ എന്നും സംശയമുണ്ട്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്.സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ സംശയങ്ങൾ നിരവധിയായിരുന്നു. സ്വർണക്കടത്തുകേസിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ പ്രോട്ടോക്കോൾ ഓഫിസർ കൊച്ചിയിൽ നേരിട്ടെത്തിച്ചിരുന്നു. എന്നാൽ തീപിടിത്തത്തിനു 3 മണിക്കൂർ മുൻപ് ഇതേ ഉദ്യോഗസ്ഥൻ ആ ഓഫിസിൽ എത്തിയിരുന്നതായി എൻഐഎയ്ക്കു വിവരം ലഭിച്ചു. ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോയിരിക്കെ ഇദ്ദേഹം എന്തിനവിടെ എത്തിയതെന്നതിൽ ദുരൂഹതയുണ്ട്.
COMMENTS