അനിശ്ചിതത്വം നീങ്ങുന്നു:- മുളന്തുരുത്തി റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നുമുളന്തുരുത്തി: അനിശ്ചിതത്വം  നീങ്ങുന്നു.മുളന്തുരുത്തി റെയില്‍വേ  ഓവര്‍ബ്രിഡ്ജ് യഥാർ യാഥാർത്ഥ്യമാകുന്നു. എറണാകുളം കോട്ടയം റോഡ് മുളന്തുരുത്തിയിൽ ഈ ഗതാഗത ദുരന്തം തുടങ്ങിയിട്ട് കാലം കുറേ ആയി. പ്രത്യകിച്ചും രണ്ട് വരി പാത വന്നത് കൂടി റെയിൽവേ ഗേറ്റ് അടച്ചിടുന്ന സമയവും വർധിച്ചു. ചോറ്റാനിക്കരയിലേക്കും ശബരിമലയിലേക്കും തീർത്ഥാടകർ വരുന്ന കാലത്ത് കുരുക്കിന്റെ കാര്യം പറയുകയും വേണ്ട,  അതോടൊപ്പം പള്ളിത്താഴത്തും ആ ഗതാഗത തടസ്സം ഉണ്ടാകും.  ബ്രിഡ്ജ് പണി കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു അപ്പ്രോച് സ്ഥലം ഏറ്റെടുക്കൽ വായിക്കിയത് ആണ് കാരണം. ആംബുലൻസ്,  ഫയർ എൻജിൻ  പോലുള്ള എമർജൻസി വണ്ടികളും അവിടെ കുടിങ്ങി പോകാറുണ്ട്.  
റെയില്‍വേ  ഓവര്‍ബ്രിഡ്ജിലേയ്ക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുള്ള 
റോഡ് & ബ്രിഡ്ജസ് ഡെവലപ്പെമെന്റ് കോര്‍പ്പറേഷന്‍ കേരള സമര്‍പ്പിച്ച 19.16 കോടി രൂപയുടെ പ്രൊപ്പോസലിന്  പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച്  ഉത്തരവായി. ഒരുപാട് സാങ്കേതിക - നിയമ തടസ്സങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ROB-യുടെ നിർമ്മാണ പ്രവൃത്തികൾ നീണ്ടു പോയത്. 31.07.2013-ലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.റ്റി) നം: 1060/2013/പി.ഡബ്ല്യു.ഡി പ്രകാരം മുളന്തുരുത്തി റെയില്‍വേ ക്രോസിനു പകരം റോഡ് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനും റെയില്‍വേ നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്‍പ്പെടെ 34 കോടി രൂപയുടെ ഭരണാനുമതി നല്കിയതിനെ തുടർന്ന്   റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുകയുണ്ടായി. തുടര്‍ന്ന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നം:23-ല്‍പ്പെട്ട 58.85 ആര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് RBDCK മാനേജിംഗ് ഡയറക്ടര്‍ അര്‍ത്ഥന സമര്‍പ്പിച്ചു.  സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി സ്ഥലവില അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥലവില അംഗീകരിച്ച് സമ്മതപത്രം നല്കിയവരുടെ ഭൂമി ഏറ്റെടുക്കുവാനും അല്ലാത്ത കേസുകളില്‍ പുതിയ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടി മുന്നോട്ടു കൊണ്ടു പോകുന്നതിനു പുതുക്കിയ അര്‍ത്ഥന പത്രം RBDCK ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. തുടർന്ന്  സ്ഥലമെടുപ്പ് നടപടികള്‍ 2019 ആഗസ്റ്റ് മാസം പൂര്‍ത്തിയാക്കി.RBDCK  സമർപ്പിച്ച റോഡ് ഓവർബ്രിഡ്ജ് നിർമാണത്തിനായുള്ള പുതിയ പ്രൊപ്പോസൽ ധനകാര്യ വകുപ്പിൽ നിന്ന് അനുമതി നേടിയ ശേഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ  അംഗീകാരത്തിനായി സമർപ്പിച്ചത്.  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും, ധനകാര്യ വകുപ്പ് മന്ത്രിയുമായും  ഈ വിഷയം സംബന്ധിച്ച് പല പ്രാവശ്യവും ചർച്ചയിൽ ഏർപെടേണ്ടതായി  വന്നിട്ടുണ്ട്. കൂടാതെ ഈ വിഷയം 2020-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പൊതുചര്‍ച്ചയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ROB നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭ്യമാക്കുമെന്ന് 12.02.2020-ല്‍ ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നു. ഏതായാലും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക താല്പര്യമെടുത്താണ് ഇതിന് തുക അനുവദിച്ച് ഭരണാനുമതി നല്കിയിരിക്കുന്നത്. മുളന്തുരുത്തിയുടെ വികസന മുന്നേറ്റത്തിന് ഏറെ നിർണായകമായ ചുവടുവെയ്പ്പാണിത്. ഇത് ചോറ്റാനിക്കര തീർത്ഥാടകർക്കും ഏറെ പ്രയോജനകരമാണ്. ഇതിനോടൊപ്പം  കുരീക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് കിഫ്ബിയിൽ ഉൾപ്പെടുത്തി നടപടികൾ പുരോഗമിക്കുകയാണ്--

: പിറവം എം എൽ എ യുടെ  ഫേസ്ബുക് പോസ്റ്റ്‌ 
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget