തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം രൂക്ഷമാവുന്നത്. മോദിയുടെ പിറന്നാള്‍ ദേശീയ ത...
തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം രൂക്ഷമാവുന്നത്. മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുന്നു എന്ന അടിക്കുറിപ്പുകളോടെയാണ് ട്വീറ്റുകളേറെയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാള്‍ ദിവസം ട്വിറ്ററില്‍ പ്രതിഷേധച്ചൂട്. പിറന്നാള്‍ ആശംസകള്‍ക്ക് പകരമായി ദേശീയ തൊഴിലില്ലായ്മ ദിനം എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം കനക്കുന്നത്. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ചുള്ള ട്വീറ്റുകളെക്കാള്‍ ഇരട്ടിയാണ് ദേശീയ തൊഴിലില്ലായ്മാ ദിന ട്വീറ്റുകള്‍.
പ്രധാനമന്ത്രിയുടെ പിറന്നാളിന് ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ ജിഡിപി വളര്‍ച്ച കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാത്തതിലാണ് വിമര്‍ശനമുയരുന്നത്.
കോണ്‍ഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്കു പിറന്നാൾ ആശംസകൾ അർപ്പിച്ചു.
COMMENTS