"സം​ഭ​വി​ച്ച​ത് മ​ന​സി​ല്‍ ചി​ന്തി​ക്കാ​ത്ത പ​രാ​മ​ര്‍​ശം': ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കേ പീ​ഡി​പ്പി​ക്കാ​ന്‍ പ​റ്റൂ എ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കു​ന്ന അ​വ​സ​ര​ത്തി​ല്‍ വി​ദൂ​ര​മാ​യി പോ​ലും, മ​ന​സി​ല്‍ ഉ​ദ്ദേ​ശി​ക്കാ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ് ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് വീ​ണ്ടും കേ​ട്ട​പ്പോ​ള്‍ മ​ന​സി​ലാ​യി.


സം​ഭ​വി​ച്ച​ത് മ​ന​സി​ല്‍ ചി​ന്തി​ക്കാ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ്. പൊ​തു​ജീ​വി​ത​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്ത​രു​തെ​ന്ന് നി​ര്‍​ബ​ന്ധ​മു​ള്ള​യാ​ളാ​ണ് താ​നെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു
ഫേസ്ബുക്ക് പോസ്റ്റ്


കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി. 

എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. 

അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം  ഉണ്ടായിട്ടില്ല. 

ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ  വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ  ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.

എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു  ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും  തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം  ആരോഗ്യവകുപ്പിനാണ്. 

ലോകത്തിന്റെ മുന്നിൽ  കേരളത്തെ തീരാകളങ്കത്തിലേക്കു  തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ  ഉറപ്പാക്കുന്നതിനൊപ്പം  കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും  അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget