കൊച്ചി: രമേശ് ചെന്നിത്തല വിവാദ പരാമര്‍ശത്തില്‍ പ്രകടിപ്പിച്ച രാഷ്ട്രീയ മാന്യതയാണ് യഥാര്‍ത്ഥ രാഷ്ട്രീയ സംസ്കാരമെന്ന് അഭിഭാഷകനായ ...
കൊച്ചി: രമേശ് ചെന്നിത്തല വിവാദ പരാമര്‍ശത്തില്‍ പ്രകടിപ്പിച്ച രാഷ്ട്രീയ മാന്യതയാണ് യഥാര്‍ത്ഥ രാഷ്ട്രീയ സംസ്കാരമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍.
അച്യുതാനന്ദന് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്തവരാണ്. ആ സന്ദര്‍ഭത്തിലാണ് രമേശ് ചെന്നിത്തല ഉന്നതമായ രാഷ്ട്രീയ സംസ്കാരം പുലര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാണ് ശരിയായ രാഷ്ട്രീയ സംസ്കാരം.
മുന്‍പ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമര്‍ശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഢട അച്യുതാനന്ദന് പോലും. സ്ത്രീവിരുദ്ധത നിറഞ്ഞ സാമൂഹിക ഇടങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്നു സമ്മതിക്കാന്‍ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്ക് പൊതുവില്‍ മടിയാണ്. ന്യായീകരണം ചമയ്ക്കുന്നവരാണ് പലരും.
ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല കാണിച്ചത് മാതൃകയാണ്. അഭിനന്ദനങ്ങള്‍. ഓരോ വാക്കിലും ചിന്തയിലും ഉള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്താന്‍ ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ എന്നു ആഗ്രഹിക്കുന്നു.
COMMENTS