പൊതുമേഖലാ സ്ഥാപനമായ ‘കിറ്റ്കോ’യ്ക്കെതിരെ സര്ക്കാര് കോടതിയിൽ; ഭാരപരിശോധന കരാറുകാരനെ സഹായിക്കാൻ. സർക്കാരിനും പങ്കാളിത്തം ഉള്ള പ...
പൊതുമേഖലാ സ്ഥാപനമായ ‘കിറ്റ്കോ’യ്ക്കെതിരെ സര്ക്കാര് കോടതിയിൽ; ഭാരപരിശോധന കരാറുകാരനെ സഹായിക്കാൻ.
സർക്കാരിനും പങ്കാളിത്തം ഉള്ള പൊതുമേഖലാ സ്ഥാപനത്തിനു എതിരെയും സർക്കാരിന്റെ ഈ ഗുരുതര ആരോപണം.
പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന് ശ്രമിക്കുന്നുവെന്ന് സർക്കാർ. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണ്. നിലപാടറിയിച്ചത് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ്..
പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഇടക്കാല അപേക്ഷയിലും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.
പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്കോയും എതിരാണ്. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം എന്നതാണ് ഇവരുടെ വാദം.
പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഇടക്കാല അപേക്ഷയിലും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്കോയും എതിരാണ്. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം എന്നതാണ് ഇവരുടെ വാദം. പാലം പൊളിക്കാൻ സര്ക്കാര് നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
2017 ജൂണിൽ മെട്രോ മാനും പരിശോധന നടത്തിയിരുന്നു, അന്നും പാലത്തിന്റെ തൂണുകൾക്കു തകരാർ ഇല്ലന്ന് ആയിരുന്നു റിപ്പോർട്ട്.
SOURCE: Google
Now on telegram :
COMMENTS