പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ...
പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. വിധി ആര്.എഫ്.നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. പാലത്തിൽ തത്സ്ഥിതി തുടരണമെന്ന് നിർദേശിച്ച് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പടുവിച്ച മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് പാലം പൊളിച്ച് പുതിയത് പണിയാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണെന്ന് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി
COMMENTS