ജനീവ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന് പിന്നാലെ ഇനി ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാര...
ജനീവ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന് പിന്നാലെ ഇനി ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി ലോക രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലോകത്ത് ഇതുവരെ 27.19 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 888,326 പേര് കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
"ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്ബോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം." ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു.
COMMENTS