ഒക്ടോബറിലും സ്കൂളുകൾ തുറക്കില്ല, ഓഡിറ്റോറിയം തുറക്കും :മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പടരുന്ന കോവിഡ് വൈറസിന് വ്യാപനശേഷി കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രേക് ദ് ചെയിന്‍ കാംപയ്ന്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളില്‍ പകുതിയോളം കിടക്കകള്‍ ഒഴിവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അടുത്തമാസവും സ്കൂള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി. ഓഡിറ്റോറിയങ്ങള്‍ തുറക്കാന്‍ അനുമതിനൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget