എറണാകുളം; കോവിഡ് -19 വ്യാപനം ബിപിസിഎൽ ചാലിക്കര ഗേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം. ആയിരങ്ങൾ ജോലി ചെയ്യുന്നയിടത്തു വ്യാപനം നടന്...
എറണാകുളം; കോവിഡ് -19 വ്യാപനം ബിപിസിഎൽ ചാലിക്കര ഗേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം. ആയിരങ്ങൾ ജോലി ചെയ്യുന്നയിടത്തു വ്യാപനം നടന്നിട്ടുണ്ട്. ഭരണകൂടങ്ങൾ വ്യാപനം മറച്ചു വെച്ചുക്കുന്നു , പോസിറ്റീവ് ഉള്ള ലേബർ ക്യാമ്പിൽ നിന്നും തൊഴിലാളികൾ കയറുന്നു, അതിഥി തൊഴിലാളികകളും കോവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെ സാമൂഹിക അകലം ഇല്ലാതെയും കയറുന്നു, അന്യ സംസ്ഥാന വാഹനങ്ങളും ദിവസേന വന്നു പോകുന്നു, നാട്ടുകാരുടെ സുരക്ഷ ഭീഷണി ആണെന്നും ആരോപണം ഉണ്ട്..
കഴിഞ്ഞ രണ്ടു ആഴ്ച്ച ആയി തൊഴിലാളികളിൽ കോവിഡ് സ്ഥിതികരിച്ചിരുന്നു. വാരിക്കോലിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ കടകൾ മാക്രോ കോൺടൈന്മെന്റ് സോൺ ആക്കിയിരുന്നു. എങ്കിലും അവിടുന്ന് മറ്റു തൊഴിലാളികൾ ജോലിക്ക് കയറി എന്നും പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല, സാമൂഹിക അകലം ഇല്ല, ശരീരത്തിൽ താപം അളക്കുന്ന ഐ ആർ സ്കെന്നെറുകളും പ്രവർത്തനരഹിതം ആണെന്ന് തൊഴിലാളികളും പറഞ്ഞു.
സമീപ പഞ്ചായത്തുകളിൽ നിന്നും ആയിരങ്ങൾ ജോലിക്ക് കയറുന്നുണ്ട്. വ്യാപനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷിക്കുന്നതിലും അപ്പുറം ആയിരിക്കും. ദിവസേന ഇരുപത്തഞ്ചിൽ അധികം കൊറോണ പോസറ്റീവ് ഉണ്ടെന്നും അതൊക്കെ മറച്ചു വെക്കുക ആണെന്നും നാട്ടുകാർ.
കഴിഞ്ഞ ഒരുമണിക്കൂർ ആയിട്ട് അധികാരികളോ പോലീസ് വന്നിട്ടില്ല. പ്രതിപക്ഷ സമരങ്ങളെ മരണത്തിന്റെ വ്യപാരികൾ ആക്കുമ്പോൾ ഇങ്ങനെ ചെയ്യുന്ന ഭരണകൂടത്തെ എന്ത് വിളിക്കണം. പല കോൺടൈന്മെന്റ് സോണുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്. കൊറോണ പോസിറ്റീവ് സ്ഥിതികരിച്ച ലേബർ ക്യാപ്ളമ്പുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ഒരു പ്രമുഖ മാധ്യമങ്ങൾ പോലും വന്നു റിപ്പോർട്ട് ചെയ്യുന്നില്ല.
COMMENTS