അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലിചെയ്യാമെന്ന് സര്ക്കാര് ഉത്തരവ്. രോഗ ലക്ഷണങ്ങളില്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കാം....
അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലിചെയ്യാമെന്ന് സര്ക്കാര് ഉത്തരവ്. രോഗ ലക്ഷണങ്ങളില്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കാം. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തിലാവരുതെന്ന് സംസ്ഥാന സര്ക്കാര് . സിഎഫ്എല്ടിസിക്ക് സമാനമായ താമസവും ഭക്ഷണവും നല്കണം ഉത്തരവിൽ പറയുന്നു. അതേസമയം സർക്കാർ ഉത്തരവിനെ എതിർത്ത് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികള്ക്ക് വിശ്രമം ആവശ്യമാണെന്നും കെജിഎംഒഎ പറയുന്നു. സംസ്ഥാന സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നും പലരും വിമർശനം ഉന്നയിച്ചു.
എന്തെങ്കിലും വിധത്തിൽ ഉള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുക ആണെങ്കിൽ ദിശ നമ്പറിൽ ബന്ധപ്പെടണം. സംസ്ഥാനത്തു വരുന്ന അതിഥി തൊഴിലാളികൾ സർക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്യണം, 14 ദിവസം നിരീക്ഷണത്തിൽ കഴിയണം, മറ്റു നിർദ്ദേശങ്ങൾ പാലിക്കുകയും വേണം എന്നൊക്കെ പറയുന്ന കൂട്ടത്തിൽ തന്നെ പോസിറ്റീവ് ആണെങ്കിൽ ജോലി ചെയ്യിക്കാം എന്ന നിർദേശം സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ട്. ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലന്ന് നടിച്ചു തുടരാം. സംസ്ഥാനത്തു വരുന്നത് കൂടുതലും ലക്ഷണങ്ങൾ ഇല്ലാത്തതും ആണ്. സ്റ്റാൻഡേർഡ് ഓപറേഷൻ പ്രൊസീജിയർ അതിഥി തൊഴിലാളികൾക്ക് മാത്രം ഉള്ള മാർഗ്ഗ രേഖയാണ്. സർക്കാരിന്റെ പല പദ്ധതി കൂടി മുടങ്ങി കിടക്കുന്നതു കൊണ്ടാകാം ഈ ഒരു നിർദ്ദേശം. പല ജീവിത ശൈലി ആയത് കൊണ്ട് പോസിറ്റീവ് ആയ രോഗികൾ ജോലി ചെയ്താൽ അവരുടെ ആരോഗ്യ സ്ഥിതിക്ക് ഒരു ആശങ്ക മുന്നിൽ നിൽക്കുന്നു..
COMMENTS