മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. മൊറട്ടോറ...
മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. മൊറട്ടോറിയം സംബന്ധിച്ച പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ് ആവശ്യമുന്നയിച്ചത്. ദുരന്ത സമയത്ത് നടപടിയെടുക്കാന്‍ ദുരന്ത മാനേജ്മെന്റ് നിയമം, കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും അധികാരം നല്‍കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അധികാരമുണ്ടെന്നും, ആ അധികാരം ഉപയോഗിച്ചോ എന്നതാണ് ചോദ്യമെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.
മേഖല അടിസ്ഥാനത്തില്‍ ആശ്വാസനടപടികള്‍ വേണമെന്ന് ഷോപ്പിങ് സെന്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ സാഹചര്യത്തിലും ലാഭം മാത്രം നോക്കുന്ന ഒരേയൊരു മേഖല ബാങ്കിങ് മേഖലയാണെന്ന് കെട്ടിടനിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അര്യാമ സുന്ദരം കുറ്റപ്പെടുത്തി. മൊറട്ടോറിയം ഹര്‍ജികളില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം തുടരും.
COMMENTS