September 2020

എറണാകുളം; കോവിഡ് -19 വ്യാപനം  ബിപിസിഎൽ ചാലിക്കര  ഗേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം.  ആയിരങ്ങൾ  ജോലി ചെയ്യുന്നയിടത്തു  വ്യാപനം  നടന്നിട്ടുണ്ട്.  ഭരണകൂടങ്ങൾ വ്യാപനം മറച്ചു വെച്ചുക്കുന്നു , പോസിറ്റീവ് ഉള്ള  ലേബർ ക്യാമ്പിൽ നിന്നും തൊഴിലാളികൾ കയറുന്നു,   അതിഥി തൊഴിലാളികകളും കോവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെ സാമൂഹിക അകലം ഇല്ലാതെയും കയറുന്നു,   അന്യ സംസ്ഥാന വാഹനങ്ങളും  ദിവസേന വന്നു പോകുന്നു,  നാട്ടുകാരുടെ  സുരക്ഷ ഭീഷണി ആണെന്നും ആരോപണം ഉണ്ട്.. 


 കഴിഞ്ഞ രണ്ടു ആഴ്ച്ച ആയി തൊഴിലാളികളിൽ  കോവിഡ് സ്ഥിതികരിച്ചിരുന്നു. വാരിക്കോലിയിലെ  തൊഴിലാളികൾ  താമസിച്ചിരുന്ന കെട്ടിടത്തിലെ കടകൾ മാക്രോ കോൺടൈന്മെന്റ് സോൺ ആക്കിയിരുന്നു. എങ്കിലും അവിടുന്ന് മറ്റു തൊഴിലാളികൾ ജോലിക്ക് കയറി എന്നും പറയുന്നു. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല,  സാമൂഹിക അകലം ഇല്ല,  ശരീരത്തിൽ താപം അളക്കുന്ന  ഐ ആർ  സ്കെന്നെറുകളും  പ്രവർത്തനരഹിതം ആണെന്ന്  തൊഴിലാളികളും പറഞ്ഞു. 
സമീപ പഞ്ചായത്തുകളിൽ നിന്നും ആയിരങ്ങൾ ജോലിക്ക് കയറുന്നുണ്ട്.  വ്യാപനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷിക്കുന്നതിലും അപ്പുറം ആയിരിക്കും.  ദിവസേന ഇരുപത്തഞ്ചിൽ അധികം  കൊറോണ പോസറ്റീവ് ഉണ്ടെന്നും അതൊക്കെ മറച്ചു വെക്കുക ആണെന്നും നാട്ടുകാർ. 
കഴിഞ്ഞ  ഒരുമണിക്കൂർ ആയിട്ട് അധികാരികളോ പോലീസ് വന്നിട്ടില്ല.  പ്രതിപക്ഷ സമരങ്ങളെ  മരണത്തിന്റെ വ്യപാരികൾ ആക്കുമ്പോൾ ഇങ്ങനെ ചെയ്യുന്ന ഭരണകൂടത്തെ എന്ത് വിളിക്കണം.  പല കോൺടൈന്മെന്റ് സോണുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്.  കൊറോണ പോസിറ്റീവ് സ്ഥിതികരിച്ച ലേബർ ക്യാപ്‌ളമ്പുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ഒരു പ്രമുഖ മാധ്യമങ്ങൾ പോലും വന്നു റിപ്പോർട്ട്‌ ചെയ്യുന്നില്ല. 


കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് നിർമാണത്തിനിടെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം തകർന്ന് വീണു. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീമിന്‍റെ നിർമാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 
കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് .

Source :- Jaihind 

സംസ്ഥാന സര്‍ക്കാരിന്റ ഇ-ബസ് നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍. സാധ്യതാപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ [pwc] ഒഴിവാക്കിയതിന് പിന്നാലെ മുതല്‍ മുടക്കാനെത്തിയ സ്വിസ് കമ്പനിയായ ഹെസും പദ്ധതിയില്‍ നിന്ന് പിന്‍മാറിയ മട്ടാണ്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പോ ഗതാഗതവകുപ്പോ ഇപ്പോള്‍ തയാറാകുന്നില്ലെന്നതും ശ്രദ്ധേയം.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ തുടക്കത്തിലെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് സാധ്യത പഠിക്കാന്‍ ഏല്‍പിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍.
അതേസമയം വ്യവസായവകുപ്പിനെ സഹായിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്ന് ഗതാഗതവകുപ്പ് പറയുന്നു. ഇതോടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച നിലയിലായി. രണ്ടുവര്‍ഷം മുമ്പ് എറണാകുളത്ത് നടന്ന എക്സ്പോയിലാണ് വൈദ്യുതി ബസ് നിര്‍മാണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഹെസ് എത്തിയത്. കേരള ഓട്ടോ മൊബൈല്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മൂവായിരത്തോളം ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്ന നിഗമനത്തിലാണ് പ്രാഥമിക ധാരണപത്രം ഒപ്പിട്ടത്. അന്ന് ഒപ്പിട്ടതും  വലിയ വിവാദം ഉണ്ടായിരുന്നു.  ഒപ്പിട്ടതിനെ പറ്റി അറിയില്ല എന്ന് ഗതാഗത മന്ത്രിയുടെ  പരാമർശം. 
എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഈ ആവേശം ഗതാഗതവകുപ്പിനോ വ്യവസായ വകുപ്പിനോ ഇപ്പോഴില്ല. വിവാദങ്ങളുയര്‍ന്നതോടെ പദ്ധതിയുെട സാധ്യതപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ഒഴിവാക്കി. മുതല്‍ മുടക്കാനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ ഹെസും പിന്‍മാറിയ മട്ടാണ്. ഹെസുമായി ധാരണപത്രം ഒപ്പിട്ട കേരള ഓട്ടൊ മൊബൈല്‍സിനും വ്യവസായ വകുപ്പിനും പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ താല്‍പര്യമില്ല. ഗതാഗതവകുപ്പിന്റ പദ്ധതിയാണിതെന്നും തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

തിരുവനന്തപുരം : കെ .സ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് താമസിക്കുന്നത് തിരുവനന്തപുരത്താണ്
സമരത്തിനിടെ  പരിക്ക് പറ്റി അഡ്മിറ്റ് ആയപ്പോൾ തന്റെ സഹപ്രവർത്തകർ കൊടുത്ത പേരും അഡ്രസും ആണ്
സ്വന്തം പേരിൽ തന്നെയാണ് കോവിഡ് ടെസ്റ്റ് നടത്തിയതും സ്വന്തം ഫോൺ നമ്പറുംകൊടുത്തു  തിരുവനന്തപുരത്തെ ലോക്കൽ അഡ്രസ്സ് കൊടുത്തതാണ് വ്യാജ പ്രചാരണത്തിൽ പറയുന്ന പൊലെ ഒളിവിൽ ഒന്നും അഭി പോയിട്ടില്ല, ആൾമാറാട്ടം നടത്തിയിട്ടുമില്ല എത്രയും പെട്ടെന്ന് പ്രിയപ്പെട്ടവൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകൻ ബാഹുല്  പ്രതികരിച്ചു. ബഹുലിന്റെ  റിസൾട്ട്‌ നെഗറ്റീവ് ആണ്.. 
അഭിജിത്തിന്റെ പ്രതികരണം ;
പ്രിയപ്പെട്ടവരെ, 
ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ്  പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. 

സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്?  അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ?  അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്?  അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.

ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട്  ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ  പടച്ചുവിടുകയാണ്.

പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.

പാലാരിവട്ടം മേൽപ്പാലം ഇങ്ങനെ തകർക്കും കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർത്തു പൊടിയാക്കി അതുപോലെ നിയന്ത്രണ സ്ഫോടനത്തിലൂടെ അതോ കഷ്ണങ്ങളാക്കി മുറിച്ചു  മാറ്റണമോ എന്ന് ഉടൻ തീരുമാനം ഉണ്ടാകും.
60 നില ഫ്ലാറ്റുകൾ ഒരു കുഴപ്പവുമില്ലാതെ തകർക്കാമെന്ന് കൊച്ചിയിൽ തന്നെ തെളിഞ്ഞിരിക്കുന്നു പാലാരിവട്ടം പാലവും അതേ രീതിയിൽ തകർക്കാനാണ് ആലോചന പാലം ഉടനെ പൊളിച്ചു പണിയണമെന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം തിരക്കേറിയ നഗരത്തിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ സ്ഫോടനം മാർഗ്ഗമാണ് ഭേദമെന്ന് സാങ്കേതിക വിദഗ്ധരുടെ പക്ഷം ഈ കാര്യത്തിൽ മെട്രോമാൻ ശ്രീധരൻ ആയിരിക്കും അന്തിമതീരുമാനം.
42 മീറ്റർ മാത്രം നീളമുള്ള മേൽപ്പാലം ആണ് പൊളിച്ച് നീക്കേണ്ടത്  അതിനുപുറമേ ഹൈഡ്രോളിക് ബ്രേക്കർ, പൊളിച്ചു നീക്കൽ ,കെമിക്കൽ ബ്ലാസ്റ്റിംഗ് തുടങ്ങിയ മാർഗങ്ങളാണ് പാലം ഇല്ലാതാക്കാനുള്ള ഇതര മാർഗങ്ങൾ. പാലത്തിൻറെ ഭാഗം കഷണങ്ങളാക്കി മുറിച്ച് ക്രെയിൻ ഉപയോഗിച്ച് വലിയ ലോറികളിൽ കൊണ്ടു പോവുകയാണ് ഒരു മാർഗ്ഗം.
ഇതിന് കുറഞ്ഞത് ഒരു മാസം എടുക്കേണ്ടിവരും ഒന്നര മാസത്തോളം ഗതാഗതം  തടസ്സപ്പെടും. എന്നാൽ വലിയ ശബ്ദമോ വലിയ പൊടിയോ ഉണ്ടാകില്ല എന്നതാണ് മുറിച്ചുമാറ്റുന്നത് കൊണ്ടുള്ള നേട്ടം. പാലത്തിൻറെ തൂണും അടിത്തറയും ബലവത്താണെന്ന്  ഇ ശ്രീധരൻ ഉറപ്പിച്ചാൽ മേൽത്തട്ട് മുറിച്ചുമാറ്റാൻ സാധ്യതയുള്ളൂ. പാലത്തിന്റെ മേലുള്ള 22 മീറ്റർ വീതമുള്ള 102 ഘട്ടറുകളാണ് പൊളിച്ച് നീക്കേണ്ടത്. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കാൻ ആഴ്ചകൾ വേണ്ടിവരും. 750 മീറ്റർ നീളം ഉള്ള പാലത്തിന്റെ  442 മീറ്റർ പൊളിച്ചു വേണം പണിയാൻ. ഇത്രയും മാലിന്യങ്ങൾ എവിടെ കളയും എന്ന് ആശങ്ക വന്നപ്പോൾ ആണ്, ചെല്ലാനത്തു കടൽ കയറുന്ന ഭാഗങ്ങളിൽ കടൽ ഭിത്തി പണിയുന്നതിന് ഉപയോഗിക്കാം എന്ന നിർദ്ദേശവും ശ്രീധരൻ മുന്നോട്ടു വെച്ചത്. അന്തിമ തീരുമാനം ഒരാഴ്ചക്കു ഉള്ളിൽ ഉണ്ടാകും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കി തങ്ങളുടെ അക്കൗണ്ടിൽ ആക്കാൻ ആണ് സർക്കാർ നീക്കം.


follow us on Facebook :

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. വിധി ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. പാലത്തിൽ തത്സ്ഥിതി തുടരണമെന്ന് നിർദേശിച്ച് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പടുവിച്ച മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് പാലം പൊളിച്ച് പുതിയത് പണിയാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണെന്ന് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി


പൊതുമേഖലാ സ്ഥാപനമായ ‘കിറ്റ്കോ’യ്ക്കെതിരെ സര്‍ക്കാര്‍ കോടതിയിൽ; ഭാരപരിശോധന കരാറുകാരനെ സഹായിക്കാൻ. 
സർക്കാരിനും പങ്കാളിത്തം ഉള്ള പൊതുമേഖലാ സ്ഥാപനത്തിനു എതിരെയും സർക്കാരിന്റെ ഈ ഗുരുതര ആരോപണം.
പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണ്. നിലപാടറിയിച്ചത് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ്..
പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയിലും ജസ്റ്റിസ് ആർ.എഫ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. 
പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം എന്നതാണ് ഇവരുടെ വാദം. 
പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയിലും ജസ്റ്റിസ് ആർ.എഫ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം എന്നതാണ് ഇവരുടെ വാദം. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
2017 ജൂണിൽ മെട്രോ മാനും  പരിശോധന നടത്തിയിരുന്നു,  അന്നും പാലത്തിന്റെ തൂണുകൾക്കു തകരാർ ഇല്ലന്ന് ആയിരുന്നു റിപ്പോർട്ട്‌. 

SOURCE: Google 

Now  on telegram :


തിരുവനന്തപുരം: കോവിഡ് കാല പ്രതിസന്ധിയ്ക്കിടയിലും നല്ല രീതിയില്‍ വിറ്റഴിച്ച ഈ വര്‍ഷത്തെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. BR 75 TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം BR75 T A 738408 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം BR75 T B 474761 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ കൂടി അടിയന്തരമായി അച്ചടിച്ച്‌ വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകള്‍ കഴിഞ്ഞ ദിവസവും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
ഇന്നു (സെപ്റ്റംബര്‍ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് തിരുവോണം ബമ്ബറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്ബറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ല്‍ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്ബറിന്റെ നിലവിലെ റെക്കോര്‍ഡ് വില്‍പന.

വിശദമായ ഫലം ഉടന്‍...

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം രൂക്ഷമാവുന്നത്. മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുന്നു എന്ന അടിക്കുറിപ്പുകളോടെയാണ് ട്വീറ്റുകളേറെയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാള്‍ ദിവസം ട്വിറ്ററില്‍ പ്രതിഷേധച്ചൂട്. പിറന്നാള്‍ ആശംസകള്‍ക്ക് പകരമായി ദേശീയ തൊഴിലില്ലായ്മ ദിനം എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം കനക്കുന്നത്. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ചുള്ള ട്വീറ്റുകളെക്കാള്‍ ഇരട്ടിയാണ് ദേശീയ തൊഴിലില്ലായ്മാ ദിന ട്വീറ്റുകള്‍.
പ്രധാനമന്ത്രിയുടെ പിറന്നാളിന് ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്കാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ ജിഡിപി വളര്‍ച്ച കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാത്തതിലാണ് വിമര്‍ശനമുയരുന്നത്.
കോണ്ഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്കു പിറന്നാൾ ആശംസകൾ അർപ്പിച്ചു.


മണ്ണുത്തി വടക്കഞ്ചേരി പാതയുടെ നിർമാണവും കുതിരാൻ തുരങ്കവും അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്  ലോക്സഭയിൽ ആവശ്യപ്പെട്ടു. 
നിർമ്മാണം ആരംഭിച്ച്  10 വർഷമായ ഈ പാതയുടെ നിർമ്മാണം 2020 ഡിസംബർ മാസത്തിനു മുൻപ് പൂർത്തീകരിക്കുമെന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി നൽകിയ ഉറപ്പ് പ്രകാരം പണി പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയ  മുണ്ടെന്നും നാഷണൽ ഹൈവേ അതോറിറ്റി പണി പൂർത്തീകരിക്കാൻ യാതൊരു താല്പര്യവും  കാട്ടുന്നില്ലെന്നും  കരാർ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയതായി അറിയുന്നതായും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ശൂന്യവേളയിൽ സബ്മിഷൻ ഉന്നയിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലിചെയ്യാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. രോഗ ലക്ഷണങ്ങളില്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കാം. ജോലിയും താമസവും മറ്റുള്ളവരുടെ കൂട്ടത്തിലാവരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ . സിഎഫ്എല്‍ടിസിക്ക് സമാനമായ താമസവും ഭക്ഷണവും നല്‍കണം ഉത്തരവിൽ പറയുന്നു. അതേസമയം സർക്കാർ ഉത്തരവിനെ എതിർത്ത് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികള്‍ക്ക് വിശ്രമം ആവശ്യമാണെന്നും കെജിഎംഒഎ പറയുന്നു. സംസ്ഥാന സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നും പലരും വിമർശനം ഉന്നയിച്ചു. 
 എന്തെങ്കിലും വിധത്തിൽ ഉള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുക ആണെങ്കിൽ  ദിശ നമ്പറിൽ ബന്ധപ്പെടണം. സംസ്ഥാനത്തു  വരുന്ന അതിഥി തൊഴിലാളികൾ സർക്കാരിന്റെ കോവിഡ് 19 ജാഗ്രതാ  പോർട്ടിൽ രജിസ്റ്റർ ചെയ്യണം,  14 ദിവസം നിരീക്ഷണത്തിൽ കഴിയണം, മറ്റു നിർദ്ദേശങ്ങൾ പാലിക്കുകയും വേണം എന്നൊക്കെ പറയുന്ന കൂട്ടത്തിൽ തന്നെ പോസിറ്റീവ് ആണെങ്കിൽ ജോലി ചെയ്യിക്കാം എന്ന നിർദേശം സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.  ഇത്‌ ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ട്. ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലന്ന് നടിച്ചു തുടരാം.  സംസ്ഥാനത്തു വരുന്നത് കൂടുതലും ലക്ഷണങ്ങൾ ഇല്ലാത്തതും ആണ്.  സ്റ്റാൻഡേർഡ് ഓപറേഷൻ   പ്രൊസീജിയർ അതിഥി തൊഴിലാളികൾക്ക് മാത്രം ഉള്ള മാർഗ്ഗ രേഖയാണ്. സർക്കാരിന്റെ പല പദ്ധതി കൂടി മുടങ്ങി കിടക്കുന്നതു കൊണ്ടാകാം  ഈ ഒരു നിർദ്ദേശം.  പല ജീവിത ശൈലി ആയത് കൊണ്ട് പോസിറ്റീവ് ആയ രോഗികൾ ജോലി ചെയ്താൽ അവരുടെ ആരോഗ്യ സ്ഥിതിക്ക് ഒരു ആശങ്ക മുന്നിൽ നിൽക്കുന്നു.. 

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പടരുന്ന കോവിഡ് വൈറസിന് വ്യാപനശേഷി കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രേക് ദ് ചെയിന്‍ കാംപയ്ന്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളില്‍ പകുതിയോളം കിടക്കകള്‍ ഒഴിവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അടുത്തമാസവും സ്കൂള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി. ഓഡിറ്റോറിയങ്ങള്‍ തുറക്കാന്‍ അനുമതിനൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

പത്തനംതിട്ട: മൂഴിയാർ ഡാം തുറന്നു ഇന്നലെ രാത്രി 12.09.2020 9:00 p.m ആണ് തുറന്നത് എന്നു പത്തനംതിട്ട ജില്ലാ കലക്ടർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഡാമിലെ ജല നിരപ്പ് 190.60 മീറ്റർ എത്തിയതിനാൽ ഡാമിലെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട് .

ഇന്നലെ 8.16 പി.എം. ഫേസ്ബുക്കിൽ കലക്ടർ നിർദ്ദേശം നൽകി.

ജാഗ്രതാ നിര്‍ദേശം

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 12ന് വൈകിട്ട് 6.20ന് ജലനിരപ്പ് 190 മീറ്ററാണ്. ശക്തമായ മഴ തുടരുകയാണെങ്കില്‍ രാത്രി എട്ടോടു കൂടി ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 192.63 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്. 

ഓറഞ്ച് പുസ്തകം രണ്ടാം പതിപ്പ് പ്രകാരം രാത്രി കാലങ്ങളിലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പെട്ടെന്ന് ജലം ഒഴുക്കി വിടേണ്ടി വന്നേക്കാവുന്ന ചെറിയ അണക്കെട്ടുകളില്‍ ഉള്‍പ്പെട്ടതാണ് മൂഴിയാര്‍ ഡാം. മഴ തുടരുകയും കക്കാട് ജല വൈദ്യുത നിലയത്തിലെ വൈദ്യുതോല്‍പാദനം കൊണ്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പരമാവധി ജലനിരപ്പായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്‌സ് എന്ന നിരക്കില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവരും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ. വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ട് മണിക്കൂറിന് ശേഷം എത്തും. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്.

ഇന്നലെ 7.00പിഎം ഉള്ള ജല നിരപ്പ്.
Source: district collector pathanamthitta /facebook page.ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പ മൊ​റ​ട്ടോ​റി​യം നീ​ട്ടു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം അനുവദി​ച്ചു സു​പ്രീം​കോ​ട​തി. കൃ​ത്യ​മാ​യ നി​ല​പാ​ടു​മാ​യി എത്താ​ന്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​റ​ട്ടോ​റി​യം കാ​ല​ത്ത് പ​ലി​ശ ഈ​ടാ​ക്കു​മോ എ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സ് 28-ന് ​പ​രി​ഗ​ണി​ക്കും.

മൊ​റ​ട്ടോ​റി​യം കാ​ല​വ​ധി അ​വ​സാ​നി​ച്ച ഓ​ഗ​സ്റ്റ് 31-ന് ​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​ത്ത വാ​യ്പ​ക​ളെ കി​ട്ടാ​ക്ക​ട​മാ​യി പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

കൊച്ചി: രമേശ് ചെന്നിത്തല വിവാദ പരാമര്‍ശത്തില്‍ പ്രകടിപ്പിച്ച രാഷ്ട്രീയ മാന്യതയാണ് യഥാര്‍ത്ഥ രാഷ്ട്രീയ സംസ്‌കാരമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. 


അച്യുതാനന്ദന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ട് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്തവരാണ്. ആ സന്ദര്‍ഭത്തിലാണ് രമേശ് ചെന്നിത്തല ഉന്നതമായ രാഷ്ട്രീയ സംസ്‌കാരം പുലര്‍ത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:


സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാണ് ശരിയായ രാഷ്ട്രീയ സംസ്‌കാരം.
മുന്‍പ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമര്‍ശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഢട അച്യുതാനന്ദന്‍ പോലും. സ്ത്രീവിരുദ്ധത നിറഞ്ഞ സാമൂഹിക ഇടങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്നു സമ്മതിക്കാന്‍ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്ക് പൊതുവില്‍ മടിയാണ്. ന്യായീകരണം ചമയ്ക്കുന്നവരാണ് പലരും.
ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല കാണിച്ചത് മാതൃകയാണ്. അഭിനന്ദനങ്ങള്‍. ഓരോ വാക്കിലും ചിന്തയിലും ഉള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്താന്‍ ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ എന്നു ആഗ്രഹിക്കുന്നു.

തിരുവനന്തപുരം; കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒക്ടോബറോടുകൂടി തുറക്കാന്‍ ധാരണ. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആയുര്‍വേദ ചികില്‍സയ്ക്ക് മുന്‍ഗണന നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യവും സിഐഐ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. സംസ്ഥാനത്ത് മാത്രം പതിനഞ്ച് ലക്ഷത്തിലധികം പേരാണ് വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
വിനോദസഞ്ചാരമേഖലയുടെ നട്ടെല്ലൊടിച്ചാണ് ഈ കോവിഡ് കാലം കടന്നുപോകുന്നത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സര്‍ക്കാരിനെ സമീപിച്ചത്. ഒക്ടോബറോടുകൂടി ഇത് സാധ്യമാകുമെന്ന ഉറപ്പാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പിച്ചു.
 ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 2017 ൽ 11.39 ശതമാനം വർധിച്ചു, 2016 ലെ 5.67 ശതമാനം വളർച്ച ഇരട്ടിയാണ്. 2017 ൽ ഈ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനവും 12.6 ശതമാനം വർധനവ് രേഖപ്പെടുത്തി; വളർച്ചാ നിരക്ക് 2016 ൽ നേടിയ 11.12 ശതമാനത്തെ മെച്ചപ്പെടുത്തി. ആഭ്യന്തര വിനോദസഞ്ചാരത്തിന്റെ വളർച്ചയും മൊത്തം വരുമാനത്തിലെ വർധനയും പ്രധാനമാണ്, 
കാരണം ജിഎസ്ടി ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും ഈ കാലയളവിൽ 5.15 ശതമാനം വർദ്ധിച്ചു. എന്നാൽ ഇത് 2016623 ശതമാനത്തിൽ നേടിയ വിദേശ ടൂറിസ്റ്റ് വരവിനേക്കാൾ വളരെ കുറവാണ്.

ടൂറിസം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം മേഖലയിൽ നിന്നുള്ള മൊത്തം വിദേശനാണ്യം 8.29 ശതമാനം ഉയർന്ന് 8392.11 കോടി രൂപയായി. 2016 ൽ ഇത് 7749.51 കോടി രൂപയായിരുന്നു, ഇത് 11.51 ശതമാനം വളർച്ച.
 അതേസമയം, ഈ മേഖലയിൽ നിന്നുള്ള മൊത്തം നേരിട്ടുള്ള വരുമാനം 23098.15 കോടിയിൽ നിന്ന് 26,000.33 കോടി രൂപയായി ഉയർന്നു, 12.56 ശതമാനം വളർച്ച. മൊത്തം വരുമാനം പ്രത്യക്ഷമായും പരോക്ഷമായും 3725.12 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്, 12.6 ശതമാനം വളർച്ച. കഴിഞ്ഞ വർഷം ഇത് 29658.56 കോടിയിൽ നിന്ന് 33383.68 കോടി രൂപയായി ഉയർന്നു. 2016 ൽ മൊത്തം വരുമാനത്തിലെ വളർച്ച 11.12 ശതമാനമായിരുന്നു.

ജിഎസ്ടി നിരക്കും അനുബന്ധ പ്രതിബന്ധങ്ങളും പോലുള്ള പ്രതികൂല ഘടകങ്ങളാൽ ടൂറിസം വ്യവസായം ദുരിതമനുഭവിക്കുന്ന സമയത്താണ് ഇത്തരമൊരു വളർച്ച വരുന്നത്. 
അതിർത്തികൾക്കപ്പുറത്ത് കേരള ടൂറിസം ആസ്വദിക്കുന്ന വൻ ജനപ്രീതിയാണ് വളർച്ചാ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ പറഞ്ഞു. 
2017 ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് കഴിഞ്ഞ ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് മന്ത്രി പറഞ്ഞു.

2021 ഓടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 50 ശതമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂറിസം നയം 2017 നിശ്ചയിച്ചിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഈ കാലയളവിൽ ഇരട്ടിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
 ഇത് നേടുന്നതിന്, ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിന് ഏകദേശം 9 ശതമാനം വളർച്ച ആവശ്യമാണ്, ഇത് 2017 ൽ കൈവരിക്കപ്പെട്ടു. എന്നാൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഇരട്ടിയാക്കാൻ, 15 ശതമാനം വാർഷിക വളർച്ചാ നിരക്ക് ആവശ്യപ്പെട്ടിരുന്നു. വെറും 5.15 ശതമാനം വളർച്ച കൈവരിക്കാൻ 2017 ന് കഴിഞ്ഞു.

പാലക്കാട്‌ കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ; കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

പാലക്കാട്: കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ തുടരുന്നു. കരിമ്പ, മൂന്നേക്കര്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. ദേശീയ പാതയോരത്തെ കരിമ്പ മേഖലയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടു. കരിമ്പ പള്ളിപ്പടിവരെയാണ് വെള്ളം കയറിയിരിക്കുന്നത്. പ്രളയ സമാനമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget