സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീർക്കാനുള്ള സ്വപ്നയുടെ നീക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിയാ...
സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീർക്കാനുള്ള സ്വപ്നയുടെ നീക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ.
കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസര്‍ക്കാരിന്റെ 'ലൈഫ്മിഷന്'' പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷന്. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന് തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. അതേസമയം സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീർക്കാനുള്ള സ്വപ്നയുടെ നീക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ.2018ലെ പ്രളയത്തിനു ശേഷം സഹായത്തിനായി മുഖ്യമന്ത്രി വിദേശയാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനു മുന്നോടിയായി ദിവസങ്ങൾക്കുമുൻപ് തന്നെ ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു.
ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന് ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു. ഈ തുകയാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരിൽ എടുത്ത ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത്. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന് ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചു.
വിസ് സ്റ്റാമ്പിങ് അടക്കമുളള നടപടികൾക്ക് കോൺസുലേറ്റിൽ ഇന്ത്യൻ കറൻസി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിനായി രണ്ട് മണി എക്സ്ചേഞ്ച് കരാർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മീഷൻ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ അറിവോടെയായിരുന്നോ എന്നും പുരിശോധിക്കുന്നുണ്ട്. മിക്കവാറും അടുത്തയാഴ്ചതന്നെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും
COMMENTS